വാഷിംഗ്ടൺ: അനധിക്യത കുടിയേറ്റം തടയുന്നതിന് മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മെക്സിക്കോയെ സമ്മർദത്തിലാക്കാൻ പുതിയ നീക്കം ആരംഭിച്ചു. മെക്സിക്കോയിൽ നിന്ന് അനധിക്യതമായി കുടിയേറ്റക്കാർ യുഎസിൽ കടക്കുന്നത് തടഞ്ഞില്ലെങ്കിൽ മെക്സിക്കോയിൽ നിന്നുളള ഇറക്കുമതിക്ക് അഞ്ചു ശതമാനം ചുങ്കം ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
കുടിയേറ്റ പ്രശ്നം; മെക്സിക്കോയുമായി ട്രംപ് വാണിജ്യ യുദ്ധത്തിന് - മെക്സിക്കോയുമായി
മെക്സിക്കോയിൽ നിന്ന് അനധിക്യതമായി കുടിയേറ്റക്കാർ യുഎസിൽ കടക്കുന്നത് തടഞ്ഞില്ലെങ്കിൽ മെക്സിക്കോയിൽ നിന്നുളള ഇറക്കുമതിക്ക് അഞ്ചു ശതമാനം ചുങ്കം ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു
കുടിയേറ്റ പ്രശ്നം; മെക്സിക്കോയുമായി ട്രംപ് വാണിജ്യ യുദ്ധത്തിന്
ജൂൺ പത്തു മുതൽ ഇത് പ്രാബല്യത്തിൽ വരും.ഓരോ മാസവും ചുങ്കം കൂട്ടിക്കൊണ്ട് വന്ന് 25 ശതമാനംവരെയാക്കാനാണ് പദ്ധതി. അനധിക്യത കുടിയേറ്റത്തിന് തടയിടാൻ മെക്സിക്കോ തയാറാകുന്നതു വരെ 25 ശതമാനം ചുങ്കം നിലവിലുണ്ടാകും.