കേരളം

kerala

ETV Bharat / briefs

കൊവിഡ് വൈറസിന്‍റെ ഉത്തരവാദിത്തം ചൈനക്കാണെന്ന് യുഎസ് - യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

അമേരിക്കയില്‍ 1.22 ലക്ഷത്തിലധികം ആളുകള്‍ വൈറസ് ബാധിച്ച് മരിച്ചതായും ഇതിന്‍റെ ഉത്തരവാദിത്തം ചൈനക്കാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കരുതുന്നതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്‌ഇനാനി

Trump holds China responsible for coronavirus Kayleigh McEnany US troops White House Kung flu Donald Trump American soldiers China വാഷിംഗ്ടൺ കൊവിഡ് 19 ന്റെ ഉത്തരവാദിത്തം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുങ് ഫ്ലൂ
കൊവിഡ് 19 ന്റെ ഉത്തരവാദിത്തം ചൈനാക്കാണെന്ന് യുഎസ്

By

Published : Jun 23, 2020, 12:22 PM IST

വാഷിങ്‌ടണ്‍: കൊവിഡ് 19 വൈറസിന്‍റെ ഉത്തരവാദിത്തം ചൈനക്കാണെന്ന് യുഎസ്. അമേരിക്കയില്‍ 1.22 ലക്ഷത്തിലധികം ആളുകള്‍ വൈറസ് ബാധിച്ച് മരിച്ചതായും ഇതിന്‍റെ ഉത്തരവാദിത്തം ചൈനക്കാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കരുതുന്നതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്‌ഇനാനി. ആഗോളതലത്തിൽ 4.56 ലക്ഷത്തിലധികം ആളുകളാണ് രോഗം ബാധിച്ച് മരിച്ചത്. തുൾസ റാലിയിൽ ട്രംപ്, കുങ് ഫ്ലൂ എന്ന പദം ഉപയോഗിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവര്‍. വൈറസിന്‍റെ ഉത്ഭവം ചൂണ്ടിക്കാട്ടാനാണ് ട്രംപ് കുങ് ഫ്ലൂ എന്ന പദം ഉപയോഗിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

യുഎസിലെയും ലോകമെമ്പാടുമുള്ള സമൂഹത്തെയും സംരക്ഷിക്കേണ്ടത് പ്രധാനമാണ് എന്നും നാം ഒരുമിച്ച് വൈറസിനെ അതിജീവിക്കുമെന്നും അവര്‍ പറഞ്ഞു. 'ചൈന വൈറസ്', 'വുഹാൻ വൈറസ്' എന്നീ പദങ്ങൾ ട്രംപ് ഉപയോഗിച്ചപ്പോൾ മാധ്യമങ്ങൾ ട്രംപിനെ കുറ്റപ്പെടുത്തുന്നുവെന്നും മക്ഇനാനി ചൂണ്ടിക്കാട്ടി. എന്നാൽ ന്യൂയോർക്ക് ടൈംസ്, റോയിട്ടേഴ്സ്, സി‌എൻ‌എൻ, വാഷിങ്‌ടണ്‍ പോസ്റ്റ് എന്നീ മാധ്യമങ്ങൾ ചൈനീസ് വൈറസ് പ്രയോഗം നടത്തിയതായും അവര്‍ ചൂണ്ടിക്കാട്ടി. ട്രംപിനെ കുറ്റപ്പെടുത്തുന്ന മാധ്യമങ്ങൾക്കെതിരെ ഡസനിലധികം ഉദാഹരണങ്ങൾ പറയാനുണ്ട് എന്നും മക്‌ഇനാനി പറഞ്ഞു.

ABOUT THE AUTHOR

...view details