ടൊറന്റോ: കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വംശീയ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത് പ്രകടനക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. കറുത്ത തുണി കൊണ്ടുള്ള മാസ്ക് ധരിച്ച് സെക്യൂരിറ്റി ഗാർഡുകളുമായി ട്രൂഡോ ഒട്ടാവയിലെ പാർലമെന്റ് ഹില്ലിൽ എത്തുകയായിരുന്നു. 'ബ്ലാക്ക് ലിവ്സ് മാറ്റർ' എന്ന മുദ്യാവാക്യത്തെ പ്രധാനമന്ത്രി പിന്തുണച്ചു. പ്രകടനക്കാർ അദ്ദേഹത്തിന് നന്ദി അറിയിച്ചു.
വംശീയ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത് കാനഡ പ്രധാനമന്ത്രി - വംശീയ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും
ജസ്റ്റിൻ ട്രൂഡോ വംശീയ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും പ്രകടനക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. കറുത്ത തുണി കൊണ്ടുള്ള മാസ്ക് ധരിച്ച് സെക്യൂരിറ്റി ഗാർഡുകളുമായി ട്രൂഡോ ഒട്ടാവയിലെ പാർലമെന്റ് ഹില്ലിൽ എത്തുകയായിരുന്നു.
വംശീയ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത് കനേഡിയൻ പ്രധാനമന്ത്രി
കനേഡക്കാര്‍ അമേരിക്കയിൽ വികസിക്കുന്നത് 'ഭയാനകവും പരിഭ്രാന്തി" ഉളവാക്കുകയും ചെയ്യുകയാണെന്ന് ട്രൂഡോ പറഞ്ഞിരുന്നു. മിനിയാപൊളിസിലെ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വംശജന്‍ മരിച്ചതിനെത്തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. മറ്റ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ ഫ്ലോയിഡിന്‍റെ കഴുത്തിൽ കാൽമുട്ട് വച്ച് ഞെരിച്ച് കൊല്ലുകയായിരുന്നു.
അതേസമയം ടൊറന്‍റോ പൊലീസ് മേധാവി മാർക്ക് സോണ്ടേഴ്സും മറ്റ് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരുമായി കൂടിക്കാഴ്ചനടത്തി.