കേരളം

kerala

ETV Bharat / briefs

ട്രോളിങ് നിരോധനം നീട്ടണമെന്ന ആവശ്യവുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ - മത്സ്യത്തൊഴിലാളികൾ

1987 ലെ ഡോ. ബാലകൃഷ്ണൻ കമ്മീഷൻ മുതൽ തുടർന്ന് പഠനം നടത്തിയ ആറ് കമ്മീഷനുകളും കേരളത്തിലെ ട്രോളിങ് നിരോധന കാലയളവ് വർധിപ്പിക്കണമെന്നാണ് ശുപാർശ ചെയ്തത്.

trawling

By

Published : Jun 10, 2019, 4:41 PM IST

Updated : Jun 10, 2019, 5:58 PM IST

കൊച്ചി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം 90 ദിവസമായി വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിൽക്കുന്ന മൺസൂൺ കാല ട്രോളിങ് നിരോധനം തുടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും ആവശ്യവുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയത്.

ട്രോളിങ് നിരോധനം നീട്ടണമെന്ന ആവശ്യവുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ

കടലിന്‍റെ സ്വാഭാവിക ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ട്രോളിങിനുള്ള നിരോധനം 90 ദിവസമായി വർധിപ്പിക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായുളള ഈ ആവശ്യത്തിന് ശാസ്ത്രീയമായ പിൻബലം ഉണ്ടെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യ വറുതി പാക്കേജ് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ തയ്യാറാകാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രോളിങ് നിരോധനം പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം സമൃദ്ധിയുടെ കാലമാണ്. 1987 ലെ ഡോ. ബാലകൃഷ്ണൻ കമ്മീഷൻ മുതൽ തുടർന്ന് പഠനം നടത്തിയ ആറ് കമ്മീഷനുകളും കേരളത്തിലെ ട്രോളിങ് നിരോധന കാലയളവ് വർധിപ്പിക്കണമെന്നാണ് ശുപാർശ ചെയ്തത്. സിഎംഎഫ്ആർഐ (സെന്‍ട്രൽ മറൈന്‍ ഫിഷറീസ് റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) നടത്തിയ തുടർച്ചയായ പഠനങ്ങളിൽ ട്രോളിങ് നിരോധനം മത്സ്യങ്ങളുടെ വളർച്ചയ്ക്ക് ഏറെ സഹായകമാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.

മത്സ്യബന്ധന മേഖലയിൽ നിക്ഷേപം നടത്തിയ ബോട്ടുടമകൾ മാത്രമാണ് ട്രോളിങ് നിരോധനത്തിൽ എതിർപ്പുള്ളത്. നിക്ഷേപകരായ ബോട്ടുടമകളെയും ജീവിത മാർഗമായി പരമ്പരാഗത മത്സ്യമേഖലയെ ആശ്രയിക്കുന്ന വരെയും വേർതിരിച്ചുകാണാൻ അധികൃതർ തയ്യാറാകണമെന്നാണ് മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ ആവശ്യം.

Last Updated : Jun 10, 2019, 5:58 PM IST

ABOUT THE AUTHOR

...view details