കേരളം

kerala

ETV Bharat / briefs

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നു - കണ്‍ട്രോള്‍ റൂമുകള്‍

നിരോധനം നിലവില്‍ വന്നതോടെ ഫിഷറീസ‌്, മറൈൻ എൻഫോഴ‌്സ‌്മെന്‍റിന്‍റെ നേതൃത്വത്തിൽ കടലിലും ഹാർബറുകളിലും പരിശോധന ആരംഭിച്ചു.

ട്രോളിങ് നിരോധനം

By

Published : Jun 10, 2019, 4:41 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നു. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കേരളത്തിന്‍റെ അധികാര പരിധിയില്‍ വരുന്ന 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്താണ് നിരോധനം. കേരളത്തിന്‍റെ മത്സ്യസമ്പത്ത് നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് നടപടി. നിരോധനം നിലവില്‍ വന്നതോടെ ഫിഷറീസ‌്, മറൈൻ എൻഫോഴ‌്സ‌്മെന്‍റിന്‍റെ നേതൃത്വത്തിൽ കടലിലും ഹാർബറുകളിലും പരിശോധന ആരംഭിച്ചു.

അതേസമയം ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താന്‍ തടസമില്ല.യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളോ എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളോ തീരക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടരുതെന്നാണ് ഫിഷറീസ് വകുപ്പിന്‍റെ കര്‍ശന നിര്‍ദ്ദേശം. രണ്ട് വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിങ്ങും നിരോധിച്ചു. ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ബോട്ടുകള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും കടലില്‍ പോയവര്‍ തിരികെ തീരത്തെത്താനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ നിരോധനത്തിന്‍റെ ഭാഗമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിരോധന കാലയളവില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 80 മത്സ്യത്തൊഴിലാളി യുവാക്കള്‍ കടല്‍ സുരക്ഷാ സേനാംഗങ്ങളായി പ്രവര്‍ത്തിക്കും.

ABOUT THE AUTHOR

...view details