തിരുവനന്തപുരം: അമരവിളയ്ക്കു സമീപം അർദ്ധരാത്രി റെയിൽവേ ട്രാക്കിലേക്ക് ബൈക്ക് ഓടിച്ചു കയറ്റിയ സംഭവത്തിൽ ദമ്പതികള്‍ അറസ്റ്റിൽ. ധനുവച്ചപുരം സ്വദേശികളായ അജിത് (കണ്ണൻ) , ഭാര്യ ആതിര എന്നിവരെയാണ് റെയിൽവെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
റെയിൽവേ ട്രാക്കിൽ ബൈക്ക് ഓടിച്ചു കയറ്റിയ സംഭവം; ദമ്പതികള്‍ അറസ്റ്റിൽ - ദമ്പതികള്‍
നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും വീട്ടിലേക്ക് പോകും വഴി ഭാര്യയുമായി വഴക്കിടുകയും ഭാര്യയെ ഭയപ്പെടുത്തുന്നതിനായി ട്രാക്കിലേക്ക് വണ്ടി ഓടിച്ചു കയറ്റുകയുമായിരുന്നു.
നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും വീട്ടിലേക്ക് പോകും വഴി ഭാര്യയുമായി അജിത് വഴക്കിടുകയും ഭാര്യയെ ഭയപ്പെടുത്തുന്നതിനായി ട്രാക്കിലേക്ക് വണ്ടി ഓടിച്ചു കയറ്റുകയുമായിരുന്നു. ട്രെയിൻ വരുന്ന ശബ്ദം കേട്ടപ്പോൾ പേടിച്ച് മറുവശത്തേക്ക് മാറിയെന്നും അജിത് മൊഴി നൽകിയതായി ആർപിഎഫ് ഉദ്യോഗസ്ഥൻ അറിയിച്ചു. ബൈക്കിന്‍റെ നമ്പർ വെച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും പൊലീസ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് അമരവിള എയ്തുകൊണ്ടാൻകാണി ലെവൽ ക്രോസിനു സമീപം ദമ്പതികള്‍ ട്രാക്കിലൂടെ ബൈക്ക് ഓടിച്ചു പോയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഗേറ്റ് കീപ്പർ ഉടൻ തന്നെ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ചെന്നൈ- ഗുരുവായൂർ എക്‌സ്പ്രസ് എത്തുന്നതിന് തൊട്ടു മുൻപാണ് സംഭവം നടന്നത്. തുടർന്ന് ആർപിഎഫ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.