ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ പാകിസ്ഥാൻ ക്രിക്കറ്റ് ടീം അംഗങ്ങൾ കൊവിഡ് 19 നെഗറ്റീവെന്ന് സ്ഥിരീകരിച്ച് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. സംഘം ഇംഗ്ലണ്ടില്‍ എത്തിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 നെഗറ്റീവെന്ന് സ്ഥിരീകരിച്ചത്. 20 താരങ്ങള്‍ ഉള്‍പ്പെടെ 31 അംഗ സംഘമാണ് പര്യടനത്തിനായി ഇംഗ്ലണ്ടില്‍ എത്തിയത്. ഇവര്‍ നിലവില്‍ മാഞ്ചസ്റ്ററില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്.
ഇംഗ്ലണ്ട് പര്യടനം; പാക് താരങ്ങള്‍ കൊവിഡ് നെഗറ്റീവെന്ന് ഇസിബി - ഇംഗ്ലണ്ട് പര്യടനം വാര്‍ത്ത
ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മത്സരങ്ങള്‍ക്ക് ജൂലായ് അവസാനം തുടക്കമാകും. മൂന്ന് വീതം ടെസ്റ്റും ടി-20യുമാണ് പര്യടനത്തിന്‍റെ ഭാഗമായി നടക്കുക.
നേരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ടെസ്റ്റിലും നെഗറ്റീവ് റിസല്‍ട്ടാണ് ലഭിച്ചത്. ഇതിനകം കളിക്കാരും പരിശീലകരും അടങ്ങുന്ന സംഘത്തെ മൂന്ന് തവണയാണ് കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കിയത്.
അതേസമയം കൊവിഡ് 19 നെഗറ്റീവെന്ന് സ്ഥിരീകരിച്ച ആറ് താരങ്ങളെ കൂടി ഇംഗ്ലണ്ടിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് വീതം ടെസ്റ്റും ടി-20യും പാകിസ്ഥാന്‍ ടീം കളിക്കും. ആദ്യ ടെസ്റ്റിന് ജൂലായ് അവസാനം തുടക്കമാകും.