അബുദബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. അങ്കിത് രജപുതിന് പകരം വരുണ്‍ ആരോണ്‍ രാജസ്ഥാന് വേണ്ടി കളിക്കും. അതേസമയം മാറ്റമില്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നത്. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഇത്തവണയും പഞ്ചാബിന് വേണ്ടി കളിക്കില്ല.
ടോസ് രാജസ്ഥാന്; പഞ്ചാബ് ബാറ്റ് ചെയ്യും, മായങ്കില്ല
ഒരു മാറ്റവുമായി രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍ മാറ്റമില്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നത്. അങ്കിത് രജപുതിന് പകരം വരുണ്‍ ആരോണ്‍ രാജസ്ഥാന് വേണ്ടി കളിക്കും
തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിച്ച് എത്തുന്ന പഞ്ചാബിനെ നേരടാന്‍ സുസജ്ജമായാണ് രാജസ്ഥാന്‍ ഇറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്താന്‍ സാധിച്ചതിന്‍റെ ആത്മവിശ്വാസവും രാജസ്ഥാനുണ്ട്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ പഞ്ചാബിന് പ്ലേ ഓഫ് യോഗ്യതക്കായുള്ള മത്സരത്തില്‍ മുന്‍തൂക്കം ലഭിക്കും. അതേസമയം രാജസ്ഥാനെ സംബന്ധിച്ചെടുത്തോളം ഇന്നത്തെ മത്സരത്തില്‍ തോറ്റാല്‍ അവരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിക്കുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ തന്നെ ഐപിഎല്ലിലെ കനത്ത പോരാട്ടത്തിനാണ് അബുദബിയില്‍ അരങ്ങൊരുങ്ങിയിരിക്കുന്നത്. സീസണില്‍ ഇതിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ നാല് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു.