കേരളം

kerala

ETV Bharat / briefs

ടോക്കിയോ ഒളിമ്പിക്സ്; ഷൂട്ടിങ് താരങ്ങളുടെ പരിശീലനം ഉടന്‍ ആരംഭിച്ചേക്കും - ടോക്കിയോ ഒളിമ്പിക്സ് വാര്‍ത്ത

ടോക്കിയോ ഒളിമ്പിക് യോഗ്യത നേടിയ 15 ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെ 32 പേര്‍ അടങ്ങുന്ന പട്ടികയാണ് ദേശീയ റൈഫിള്‍ അസേസിയേഷന്‍ പുറത്തുവിട്ടത്

tokyo olympics news olympics news ടോക്കിയോ ഒളിമ്പിക്സ് വാര്‍ത്ത ഒളിമ്പിക്സ് വാര്‍ത്ത
ദേശീയ റൈഫിള്‍ അസേസിയേഷന്‍

By

Published : Jun 26, 2020, 10:17 PM IST

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ഷൂട്ടിങ് താരങ്ങളുടെ പരിശീലനം ഉടന്‍ ആരംഭിച്ചേക്കും. പരിശീലനത്തിനായി 32 അംഗ ഷൂട്ടര്‍മാരുടെ സംഘത്തെ പ്രഖ്യാപിച്ചു. മുഖ്യ പരിശീലകരുമായി ചര്‍ച്ച ചെയ്ത് ദേശീയ റൈഫിള്‍ അസേസിയേഷനാണ് പട്ടിക പുറത്ത് വിട്ടത്. ഇതിനകം ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയ 15 ഷൂട്ടര്‍മാരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഒമ്പത് വിഭാഗങ്ങളിലായാകും പരിശീലനം. പരിശീലനത്തിനുള്ള തീയതി അസോസിയേഷന്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും. നേരത്തെ ജൂലൈയില്‍ ഡല്‍ഹിയില്‍ നടത്താനിരുന്ന ഷൂട്ടര്‍മാരുടെ ഒരു പരിശീലന ക്യാമ്പ് റദ്ദാക്കിയിരുന്നു.

ABOUT THE AUTHOR

...view details