കേരളം

kerala

ETV Bharat / briefs

തൃശ്ശൂര്‍ പൂരം നാളെ - bomb and dog squads

പൂരനഗരി അതീവസുരക്ഷയില്‍

pooram

By

Published : May 12, 2019, 9:21 AM IST

തൃശ്ശൂര്‍: കേരളക്കര നാളെ തൃശ്ശൂര്‍ പൂരത്തിലേക്ക് മിഴി തുറക്കും. കാത്തിരിപ്പുകള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് ഇന്ന് രാവിലെ പത്ത് മണിയോടെ ഗജരാജന്‍ തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്‍ എഴുന്നള്ളുന്നതോടെ പൂരം ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും.

നാളെ രാവിലെ ഏഴരയോടെ ഘടകപൂരങ്ങള്‍ എത്തി തുടങ്ങും. 11: 30 നാണ് മഠത്തില്‍ വരവ് പഞ്ചവാദ്യം. ഉച്ചയ്ക്ക് രണ്ടു മണിക്ക് ഇലഞ്ഞിത്തറമേളം. വൈകിട്ട് നാലോടെ വടക്കുംനാഥനു മുന്നില്‍ വര്‍ണക്കുടകള്‍ ഉയരും. പാറമേക്കാവും തിരുവമ്പാടിയും നേര്‍ക്കുനേര്‍ അണിനിരക്കുമ്പോള്‍ വിരിയുന്ന അത്ഭുതങ്ങള്‍ എന്തൊക്കെയാവുമെന്ന് കണ്ടു തന്നെ അറിയണം. മണ്ണില്‍ വര്‍ണക്കുടകള്‍ വിസ്മയം തീര്‍ത്തു കഴിയുമ്പോഴേക്കും മാനത്ത് വര്‍ണക്കാഴ്ചകള്‍ ഒരുക്കുന്ന വെടിക്കെട്ട് ആരംഭിക്കും. ചൊവ്വാഴ്ച പകല്‍പ്പൂരം കഴിഞ്ഞ് ദേവിമാര്‍ ഉപചാരം ചൊല്ലുന്നതോടെ പൂരത്തിന് തിരശ്ശീല വീഴും.

കേന്ദ്രസുരക്ഷാവിഭാഗങ്ങളും ഡോഗ് സ്ക്വാഡുകളുമടക്കം അതീവസുരക്ഷയിലാണ് പൂരം അരങ്ങേറുക. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതു കൊണ്ടു തന്നെ കര്‍ശന പരിശോധനയ്ക്കു ശേഷമായിരിക്കും പൂരനഗരിയിലേക്ക് ആളുകളെ കടത്തി വിടുക. ബാഗ്, പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details