കേരളം

kerala

ETV Bharat / briefs

മന്ത്രി എ സി മൊയ്തീന് നേരെ കരിങ്കൊടി; രണ്ട് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ - യുഡിഎഫ്

ഗൾഫ് വ്യവസായി ആത്മഹത്യ ചെയ്തത വിഷയത്തെ തുടർന്നാണ് മന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ചത്.

മന്ത്രി

By

Published : Jun 23, 2019, 4:43 AM IST

തൃശ്ശൂർ: മന്ത്രി എസി മൊയ്തീനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ രണ്ട് പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. യുഡിഎഫ് പ്രവർത്തകരായ ചൊവ്വന്നൂർ സ്വദേശി നിധീഷ്, പെരുമ്പിലാവ് സ്വദേശി വിഘ്നേശ്വര പ്രസാദ് എന്നിവരെയാണ് കുന്നംകുളം എസ് യു കെ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

മന്ത്രി എ സി മൊയ്തീന് നേരെ കരിങ്കൊടി; രണ്ട് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ

കുന്നംകുളത്ത് നിർമ്മാണം പൂർത്തീകരിച്ച കമ്മ്യൂണിറ്റി ഹാളിന്‍റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയതായിരുന്നു മന്ത്രി. പെട്ടെന്ന് മന്ത്രിയുടെ വാഹന വ്യൂഹത്തിന് മുമ്പിലേക്ക് ചാടിവീണാണ് കരിങ്കൊടി കാണിച്ചത്. ഉടൻ തന്നെ പൊലീസുകാർ ഇരുവരെയും പിടികൂടി. കഴിഞ്ഞ ദിവസം ഗൾഫ് വ്യവസായി ആത്മഹത്യ ചെയ്ത വിഷയത്തെ തുടർന്നാണ് മന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ചത്.

ABOUT THE AUTHOR

...view details