കേരളം

kerala

ETV Bharat / briefs

മൂന്ന് ഐടിബിപി ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - COVID-19 latest news

ഐടിബിപിയിൽ ഇപ്പോള്‍ 151 പേരാണ് ഇപ്പോള്‍ കൊവിഡിന് ചികിത്സയിലുള്ളത്. 273 പേര്‍ ഇതുവരെ രോഗവിമുക്തി നേടി.

itbp
itbp

By

Published : Jul 6, 2020, 8:40 PM IST

ന്യുഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഐടിബിപിയിൽ ഇപ്പോള്‍ 151 പേരാണ് ഇപ്പോള്‍ കൊവിഡിന് ചികിത്സയിലുള്ളത്. 273 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24,248 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 6,97,413 ആയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് 2,53,287 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 4,24,432 രോഗികളെ സുഖപ്പെടുത്തി.

ABOUT THE AUTHOR

...view details