കേരളം

kerala

ETV Bharat / briefs

അമ്പതിനായിരം രൂപയുടെ കള്ളനോട്ടുകളുമായി മൂന്നംഗ സംഘം പിടിയിൽ - കൊല്ലം

കൊട്ടാരക്കര, കുന്നിക്കോട് മേഖലകളിൽ വിതരണത്തിനായി കൊണ്ടുവന്നതാണ് കള്ളനോട്ടുകളെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

Police counterfeit notes counterfeit note case കള്ളനോട്ട് കള്ളനോട്ട് കേസ് കള്ളനോട്ടുകളുമായി മൂന്നംഗ സംഘം പിടിയിൽ കള്ളനോട്ട് കേസിൽ മൂന്നംഗ സംഘം പിടിയിൽ Three member gang nabbed crime കൊല്ലം kollam
Three-member gang nabbed with Rs 50,000 counterfeit notes

By

Published : May 4, 2021, 8:51 AM IST

കൊല്ലം: കൊട്ടാരക്കരയിൽ അമ്പതിനായിരം രൂപയുടെ കള്ളനോട്ടുകളുമായി മൂന്നംഗ സംഘം പിടിയിൽ. വാളകം സ്വദേശി മോഹനൻപിള്ള, തിരുവനന്തപുരം സ്വദേശി ഹേമന്ത്, നെയ്യാറ്റിൻകര സ്വദേശി ജോൺ കിങ്സ്റ്റൻ എന്നിവരാണ് പിടിയിലായത്.

കൊല്ലം ഡാൻസഫ് ടീമിന്‍റെ പരിശ്രമത്തിലാണ് മൂവരും വലയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് പിടിച്ചെടുത്തു. കൊട്ടാരക്കര, കുന്നിക്കോട് മേഖലകളിൽ വിതരണത്തിനായി കൊണ്ടുവന്നതാണ് കള്ളനോട്ടുകളെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. അതേസമയം സംസ്ഥാനത്ത് എവിടെയൊക്കെ കള്ളനോട്ടുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും ഇവയുടെ ഉറവിടം അന്വേഷിച്ചു വരികയാണെന്നും കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ABOUT THE AUTHOR

...view details