ന്യൂയോർക്ക്: ന്യൂജേഴ്‌സിയിൽ വീട്ടുമുറ്റത്തെ കുളത്തിൽ വീണ് ഇന്ത്യൻ വംശജരായ കുടുംബത്തിലെ മൂന്ന്‌പേർ മരിച്ച നിലയിൽ. ഭാരത് പട്ടേൽ (62), നിഷാ പട്ടേൽ (33), ഇവരുടെ എട്ട് വയസായ മകൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബദ്ധത്തിൽ കുളത്തിൽ മുങ്ങിമരിച്ചതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ന്യൂജേഴ്‌സിയിൽ ഇന്ത്യൻ വംശജരായ കുടുംബത്തിലെ മൂന്ന് പേരെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി - ഇന്ത്യൻ വംശജരായ കുടുംബത്തിലെ മൂന്ന്‌പേർ
ഭാരത് പട്ടേൽ (62), നിഷാ പട്ടേൽ (33),ഇവരുടെ എട്ട് വയസായ മകൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബദ്ധത്തിൽ കുളത്തിൽ മുങ്ങിമരിച്ചതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം
![ന്യൂജേഴ്‌സിയിൽ ഇന്ത്യൻ വംശജരായ കുടുംബത്തിലെ മൂന്ന് പേരെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി Three Indian-origin family dead in backyard pool Police ന്യൂജേഴ്‌സിയിൽ ഇന്ത്യൻ വംശജരായ കുടുംബത്തിലെ മൂന്ന്‌പേർ മരിച്ച നിലയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12:28:51:1592981931-death-2406newsroom-1592981866-937.jpg)
ന്യൂജേഴ്‌സിയിൽ ഇന്ത്യൻ വംശജരായ കുടുംബത്തിലെ മൂന്ന് പേരെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
രേഖകൾ പ്രകാരം ഏപ്രിൽ മാസത്തിൽ 4,51,000 യുഎസ് ഡോളറിന് കുടുംബം വാങ്ങിയ ക്ലിയർവ്യൂ റോഡിലുള്ള വീട്ടിലാണ് മൂവരും താമസിച്ചിരുന്നത്. വീട്ടുമുറ്റത്ത് നിന്ന് തിങ്കളാഴ്ച നിലവിളി കേട്ടതായി അയൽക്കാർ പറഞ്ഞു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും മൂന്നുപേരും മുങ്ങി മരിക്കുകയായിരുന്നു. മരിച്ച ഇന്ത്യൻ വംശജരുടെ കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നതായി മേയർ ബ്രാഡ് കോഹൻ മാധ്യമങ്ങളോട് പറഞ്ഞു.