സ്കൂളിന് തീപിടിച്ച് കുട്ടികൾ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം - തീപിടിത്തം
സ്കൂളിന് താഴെയുള്ള വസ്ത്ര ഗോഡൗണില്‍ നിന്നും തീ പടര്‍ന്നു പിടിക്കുകയായിരുന്നു
ഫരീദാബാദ്: സ്വകാര്യ സ്കൂൾ കെട്ടിടത്തില്‍ തീപിടിച്ച് രണ്ട് കുട്ടികൾ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഇന്ന് രാവിലെ ഫരീദാബാദിലെ ദുബുവാ കോളനിക്ക് സമീപമാണ് സംഭവം. ഒരു അധ്യാപികയും രണ്ട് മക്കളുമാണ് മരിച്ചത്. സ്കൂളിന് താഴെയുള്ള വസ്ത്ര ഗോഡൗണില്‍ നിന്നും തീ പടര്‍ന്നു പിടിക്കുകയായിരുന്നു. വിദ്യാലയം വേനല്‍ക്കാല അവധിക്കായി അടച്ചിട്ടിരുന്നെങ്കിലും അധ്യാപികയുടെ കുടുംബം സ്‌കൂളിലാണ് താമസിച്ചിരുന്നത്. ഗുരുതരമായി പൊള്ളലേറ്റ മൂവരെയും ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗ്നിശമനാസംഘം സംഭവസ്ഥലത്ത് എത്താന്‍ വൈകിയതായും ആരോപണമുണ്ട്.