കേരളം

kerala

ETV Bharat / briefs

കെട്ടിട നികുതി വര്‍ധിപ്പിച്ച് ബജറ്റ് നിര്‍ദേശം - കേരള ബജറ്റ് 2020 വാർത്ത

റവന്യു വകുപ്പ് ഈടാക്കുന്ന ഒറ്റത്തവണ കെട്ടിട നികുതിയിൽ 2014നു ശേഷം വർധനവ് വരുത്തി 2020ലെ കേരള ബജറ്റ്.

Thomas Isaac on land revenue kerala budjet 2020
കെട്ടിട നികുതി 30 ശതമാനത്തിൽ കവിയാത്തവിധം പുനർനിർണ്ണയിക്കും

By

Published : Feb 7, 2020, 12:03 PM IST

Updated : Feb 7, 2020, 6:09 PM IST

തിരുവന്തപുരം: റവന്യു വകുപ്പ് ഈടാക്കുന്ന ഒറ്റത്തവണ കെട്ടിട നികുതിയിൽ 2014നു ശേഷം വർധനവ് വരുത്തി 2020ലെ കേരള ബജറ്റ്. കെട്ടിട നികുതി പരമാവധി 30 ശതമാനത്തിൽ കവിയാത്തവിധം യുക്തിസഹമായി പുനർനിർണയിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

കെട്ടിട നികുതി വര്‍ധിപ്പിച്ച് ബജറ്റ് നിര്‍ദേശം

2020 കേരള ബജറ്റിൽ ലാന്‍റ് റവന്യൂവിൽ വരുത്തിയ പ്രധാന മാറ്റങ്ങൾ

  • താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്ക് ചുമത്തുന്ന വാർഷിക ആഡംബര കെട്ടിട നികുതി പുതുക്കും.
  • പോക്ക് വരവ് ഫീസ് പുതുക്കും.
  • വില്ലേജ് ഓഫീസുകളിൽ നിന്നും സ്ഥലപരിശോധന നടത്തി നൽകുന്ന ലൊക്കേഷൻ മാപ്പുകൾക്ക് 200 രൂപ ഫീസ് ഏർപ്പെടുത്തും.
  • വില്ലേജ് ഓഫീസുകളിൽ നിന്നും നൽകുന്ന തണ്ടപ്പേർ പകർപ്പിന് 100 രൂപ ഫീസ് ഏർപ്പെടുത്തും.
  • സംസ്ഥാന സർക്കാർ ഭൂമി പാട്ടത്തിന് നൽകിയ വകയിൽ കിട്ടാനുള്ള കുടിശിക തീർപ്പാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു.
  • സബ് രജിസ്‌ട്രാർ ഓഫീസുകളെ ഐഎസ്ഒ നിലവാരത്തിൽ ഉയർത്തുമെന്നും ഈസ് ഓഫ് ബിസിനസിന്‍റെ ഭാഗമായി തെരെഞ്ഞടുക്കെപ്പട്ട സബ് രജിസ്‌ട്രാർ ഓഫീസുകളിൽ അവധി ദിനങ്ങളിലും രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കും.
  • രജിസ്ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും സംബന്ധിച്ച മാറ്റങ്ങൾ ഭൂമിയുടെ വിപണി വിലയും സർക്കാർ നിശ്ചയിച്ചിട്ടുള്ള ന്യായവിലയും തമ്മിലുള്ള അന്തരം കുറച്ചു കൊണ്ടുവരുന്നതിന് ഇപ്പോൾ നിലവിലുള്ള ന്യായവിലയുടെ 10 ശതമാനം വർധിപ്പിക്കും.
Last Updated : Feb 7, 2020, 6:09 PM IST

ABOUT THE AUTHOR

...view details