തിരുവനന്തപുരം: വലിയതുറയില്‍ മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് എതിരെ തീരവാസികളുടെ പ്രതിഷേധം. കടലാക്രമണം തടയാൻ അടിയന്തര നടപടി ആവശ്യപ്പെട്ട പ്രതിഷേധക്കാർ മന്ത്രിയെ ഉപരോധിക്കാനും കാർ തടയാനും ശ്രമിച്ചു.
മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് എതിരെ തീരവാസികളുടെ പ്രതിഷേധം - protest
കടല്‍ ഭിത്തി നിർമ്മാണത്തിന് ഉടൻ തന്നെ പാറ എത്തിക്കാൻ മന്ത്രി നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
വലിയതുറ കറുപ്പായി റോഡ് തീരത്ത് കടലാക്രമണ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മന്ത്രിയെ തീരവാസികൾ തടയുകയായിരുന്നു. മുദ്രാവാക്യം വിളിച്ചും വഴി തടഞ്ഞുമാണ് പ്രതിഷേധം തുടങ്ങിയത്. കടല്‍ ഭിത്തി നിർമ്മാണത്തിന് ഉടൻ തന്നെ പാറ എത്തിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടപ്പോൾ നാളെ എത്തിക്കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും സംഘർഷത്തിന് അയവുണ്ടായില്ല. തുടര്‍ന്ന് പാറ ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തിക്കാമെന്ന് പറഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ ചെവിക്കൊണ്ടില്ല. ഉടൻ തന്നെ പാറ എത്തിക്കാൻ മന്ത്രി നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മന്ത്രിയെ ഉപരോധിക്കാനും കാര്‍ തടയാനും ശ്രമം നടന്നു. പൊലീസ് ഇടപ്പെട്ടാണ് പ്രതിഷേധക്കാരെ ഒഴിവാക്കി മന്ത്രിയുടെ വാഹനം കടത്തിവിട്ടത്. കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് വലിയതുറ മേഖലയില്‍ നിരവിധി വീടുകൾ തകർന്നിരുന്നു. ഇവിടം സന്ദര്‍ശിക്കാനാണ് മന്ത്രി കെ കൃഷ്ണൻകുട്ടിയും വിഎസ് ശിവകുമാര്‍ എംഎല്‍എയും എത്തിയത്.