ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മൂന്നാം ഘട്ട് കൊവിഡ് വ്യാപനം നിയന്ത്രണത്തിലായെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ശനിയാഴ്ച 1133 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.55 ശതമാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണ്‍മാസത്തിലാണ് സംസ്ഥാനത്ത് ആദ്യ ഘട്ട കൊവിഡ് വ്യാപനമുണ്ടായത്. ഇതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണവും മരണ നിരക്കും ഉയര്‍ന്നിരുന്നു. ഓഗസ്റ്റ് സെപ്തംബര്‍ മാസത്തിലാണ് രണ്ടാാം വ്യാപനം നടന്നത്. ഒക്ടോബര്‍ മുതല്‍ മൂന്നാം ഘട്ട വ്യാപനമുണ്ടായി. എന്നാല്‍ ഇന്ന് തങ്ങള്‍ കൊവിഡുമായുള്ള യുദ്ധത്തില്‍ വിജയിച്ചു. ഇപ്പോള്‍ രോഗം നിയന്ത്രണത്തിലായെന്നും കെജ്‌രിവാള്‍ അറിയിച്ചു. ന്യൂയോര്‍ക്ക് പോലുള്ള നഗരങ്ങളില്‍ ആളുകള്‍ ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ രോഗം ഏറ്റവും ശക്തമായ സമയത്തും ഡല്‍ഹിയില്‍ 7000 ബെഡുകള്‍ ഒഴിഞ്ഞ് കിടക്കുകയായിരുന്നു.