ന്യൂഡല്‍ഹി: പള്ളിയില്‍ നിന്നും മടങ്ങും വഴി മുസ്ലിം യുവാവിന് മര്‍ദ്ദനം. ഗൂര്‍ഗോണിലെ മുഹമ്മദ് ബറാകത് അലാം (25) എന്ന യുവാവിനെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.
"അവര്‍ എന്‍റെ വസ്ത്രങ്ങള്‍ കീറി, ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു"- ആരോപണവുമായി മുസ്ലിം യുവാവ് - assault
പള്ളിയില്‍ നിന്ന് മടങ്ങുന്ന വഴിയില്‍ യുവാവിന് മർദ്ദനം. ഗൂര്‍ഗോണിലാണ് സംഭവം
assault
ഗൂര്‍ഗോണിലെ സദര്‍ മേഖലക്ക് സമീപത്തെ പള്ളിയില്‍ നിന്നും നമസ്കാരത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അക്രമിസംഘം യുവാവിനെ തടയുകയും തലയിലെ തൊപ്പി മാറ്റാൻ ആവശ്യപ്പെടുകയുമായിരുന്നു. 'ജയ് ശ്രീറാം' വിളിക്കാൻ സംഘം ആവശ്യപ്പെട്ടെങ്കിലും യുവാവ് വിസമ്മതിച്ചതിനെ തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബീഫ് കൈവശം വച്ചെന്ന പേരില്‍ മധ്യപ്രദേശില്‍ മുസ്ലിം യുവാക്കള്‍ ക്രൂര മര്‍ദ്ദനത്തിനിരയായിരുന്നു.