ലണ്ടന്‍: ജൂണ്‍ ആദ്യ വാരം നടക്കാനിരിക്കുന്ന അടുത്ത ബ്രക്ക്സിറ്റ് വോട്ടെടുപ്പിന് ശേഷം ബ്രിട്ടന്‍റെ അടുത്ത ഭരണകാരിയുടെ തെരഞ്ഞെടുപ്പിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തുമെന്ന് തെരേസാ മെയ്. ടോറി പാർട്ടി അംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മൂന്ന് തവണ നിരാകരിച്ച ബ്രക്ക്സിറ്റ് കരാർ ഒരിക്കൽ കൂടി തള്ളിയാൽ തെരേസ മെയ് രാജിവയ്ക്കുമെന്ന് വാർത്ത പരന്നിരുന്നു.
ബ്രക്സിറ്റിന് ശേഷം തെരഞ്ഞെടുപ്പ് ചര്‍ച്ച ആരംഭിക്കുമെന്ന് തെരേസ മെയ്
പാര്‍ട്ടി അംഗങ്ങളുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് തെരേസ മെയുടെ പ്രഖ്യാപനം
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനിരിക്കെ നൂറിലേറെ ഭരണകക്ഷി അംഗങ്ങൾ കരാറിനെതിരെ വോട്ട് ചെയ്തതു. പ്രധാനമന്ത്രി തെരേസ മെയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. കഴിഞ്ഞ വർഷം നടന്ന കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടെ വിശ്വാസ വോട്ടിനാലാണ് തെരേസ മേയുടെ പ്രധാനമന്ത്രി സ്ഥാനം നിലനിന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ തണുത്ത പ്രകടനവും ബ്രേക്കസിറ്റ് കരാറിന്‍റെ വെല്ലുവിളികളുമൊക്കെ തെരേസ മെയ്ക്ക് വൻ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. എന്നാൽ ബ്രക്ക്സിറ്റ് കരാർ നാലാം തവണയും പാർലമെന്‍റ് അംഗങ്ങൾ തള്ളിയാൽ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയെന്നത് തെരേസ മെയ്ക്ക് അസാധ്യമായ കാര്യമാണ്.