കേരളം

kerala

ETV Bharat / briefs

മോദി അധികാരത്തിലെത്തിയാൽ 2024 ൽ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല- സാക്ഷി മഹാരാജ് - ബിജെപി

2014 ൽ മോദി തരംഗമായിരുന്നുവെങ്കിൽ 2019 ൽ മോദി സുനാമിയാണുളളതെന്നും സാക്ഷി മഹാരാജ് അഭിപ്രായപ്പെട്ടു

സാക്ഷി മഹാരാജ്

By

Published : Mar 16, 2019, 2:39 AM IST

നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ 2024 ൽ തെരഞ്ഞെടുപ്പു ഉണ്ടാകില്ലെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. 2014 ൽ മോദി തരംഗമായിരുന്നുവെങ്കിൽ ഇപ്പോഴുളളത് മോദി സുനാമിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ഞാനൊരു സന്യാസിയാണ്, എന്‍റെ മനസിൽ തോന്നുന്ന കാര്യങ്ങളെല്ലാം ഞാൻ പറയും . ഇപ്പോള്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം 2024 ൽ തെരഞ്ഞെടുപ്പേ ഉണ്ടാകില്ല. രാജ്യത്തിന്‍റെ പേരിലാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് നടക്കുന്നത് - സാക്ഷി മഹാരാജ് പറഞ്ഞു.

2014 ൽ മോദി തരംഗമായിരുന്നുവെങ്കിൽ ഇപ്പോഴുളളത് മോദി സുനാമിയാണ്. ഭൂരിപക്ഷത്തോടെ മോദി വീണ്ടും സർക്കാർ രൂപീകരിക്കും . ലോകത്ത് ഒരു ശക്തിക്കും അത് തടയാനാകില്ലെന്നും സാക്ഷി മഹാരാജ് വിശദീകരിച്ചു.

വിവാദ പ്രസ്താവനകള്‍ക്ക് പേരു കേട്ട സാക്ഷി മഹാരാജ് ഉത്തർപ്രദേശിലെ ഉന്നാവോയിൽ നിന്നുളള എംപിയാണ്. നേരത്തെ ഇത്തവണ പാർട്ടി മത്സരിക്കാൻ ടിക്കറ്റ് തന്നില്ലെങ്കിലും സജീവമായി പ്രചരണ രഗത്തുണ്ടാകുമെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു

ABOUT THE AUTHOR

...view details