കാട്ടുപന്നി ശല്യം രൂക്ഷം; ജനങ്ങള്‍ ദുരിതത്തില്‍ - Karassery Thekkutty pig news
കാരശേരി തേക്കുംകുറ്റി കപ്പാലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുകയാണ്.
കോഴിക്കോട്: കാരശേരി തേക്കുംകുറ്റി കപ്പാലയിൽ കാട്ടുപന്നി ശല്യം രൂക്ഷം. തേക്കുംകുറ്റി കപ്പാല നെടുക്കനാൽ ഫ്രാൻസിസിൻ്റെ വീട്ടുപറമ്പിലുള്ള ചാണകക്കുഴിയില്‍ കാട്ടുപന്നി വീണു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബി.പി. പ്രസാദിന്‍റെ നേതൃത്വത്തിലാണ് കാട്ടുപന്നിയെ പുറത്തെടുത്തത്. വനംവകുപ്പ് ജീവനക്കാരായ പി.കെ. മുരളി, സി.കെ. ഷബീർ എന്നിവര്‍ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇരുമ്പ് കൂട്ടിലാക്കിയാണ് പന്നിയെ കൊണ്ടുപോയത്. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായതായും ഇതുമൂലം നിരവധി കൃഷിനാശം ഉണ്ടാകാറുണ്ടെന്നും കർഷകർ പറയുന്നു.