കേരളം

kerala

By

Published : Jul 9, 2020, 10:36 PM IST

ETV Bharat / briefs

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് കരീബിയന്‍ നായകന്‍ ഹോള്‍ഡര്‍

ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലീഷ് ടീമിനെ ആറ് വിക്കറ്റെടുത്ത നായകന്‍ ജേസണ്‍ ഹോള്‍ഡറും നാല് വിക്കറ്റെടുത്ത ഷാനണ്‍ ഗബ്രിയേലും ചേര്‍ന്നാണ് കൂടാരം കയറ്റിയത്.

holder news southampton test news ഹോള്‍ഡര്‍ വാര്‍ത്ത സതാംപ്റ്റണ്‍ ടെസ്റ്റ് വാര്‍ത്ത
സ്റ്റോക്‌സ്

സതാംപ്റ്റണ്‍: സതാംപ്റ്റണ്‍ ടെസ്റ്റില്‍ രണ്ടാം ദിനം ബെന്‍ സ്റ്റോക്സിനെയും കൂട്ടരെയും എറിഞ്ഞിട്ട് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറും ഷാനണ്‍ ഗബ്രിയേലും. ആദ്യ ഇന്നിങ്ങ്സില്‍ 67.3 ഓവറില്‍ 204 റണ്‍സെടുത്താണ് ഇംഗ്ലണ്ട് കൂടാരം കയറിയത്. 20 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങി ഹോള്‍ഡര്‍ ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗബ്രിയേല്‍ നാല് വിക്കറ്റ് വീഴ്ത്തി. ആറ് മെയ്‌ഡന്‍ ഓവറുകള്‍ ഉള്‍പ്പെടെ എറിഞ്ഞാണ് ഹോള്‍ഡര്‍ ഇംഗ്ലീഷ് ടീമിനെ ചുരുട്ടിക്കെട്ടിയത്. ഹോള്‍ഡറിന്‍റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് സതാംപ്റ്റണില്‍ കാഴ്ചവെച്ചത്. നേരത്തെ 2018 ജൂലായില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരിയില്‍ 59 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് സ്വന്തമാക്കിയതാണ് ഇതിന് മുമ്പത്തെ മികച്ച പ്രകടനം.

10 റണ്‍സെടുത്ത സാക്ക് ക്രോളി, 43 റണ്‍സെടുത്ത നായകന്‍ ബെന്‍ സ്റ്റോക്സ്, 12 റണ്‍സെടുത്ത് ഓലി പോപ്പ്, 35 റണ്‍സെടുത്ത ജോസ് ബട്ലര്‍, റണ്ണൊന്നും എടുക്കാതെ ജോഫ്ര ആര്‍ച്ചര്‍, അഞ്ച് റണ്‍സെടുത്ത മാര്‍ക്ക് വുഡ് എന്നിവരുടെ വിക്കറ്റുകളാണ് ഹോള്‍ഡര്‍ വീഴ്ത്തിയത്. റണ്ണൊന്നും എടുക്കാതെ ഓപ്പണര്‍മാരായ ഡോം സിബ്ലി, റോറി ബേണ്‍സ് എന്നിവരുടെ വിക്കറ്റുകളാണ് ഗബ്രിയേല്‍ ആദ്യമെടുത്തത്. സിബ്ലി ആദ്യ ദിനം റണ്ണൊന്നും എടുക്കാതെ പുറത്തായപ്പോള്‍ റോറി ബേണ്‍സ് 30 റണ്‍സെടുത്തും പുറത്തായി. 10 റണ്‍സെടുത്ത ജെയിംസ് ആന്‍ഡേഴ്സണിന്‍റെയും 18 റണ്‍സെടുത്ത ജോ ഡെന്‍ലിയുടെയും വിക്കറ്റുകള്‍ ഗബ്രിയേല്‍ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് ടീം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെടുത്തു. 28 റണ്‍സെടുത്ത ഓപ്പണര്‍ ജോണ്‍ കാംപെല്ലിന്‍റെ വിക്കറ്റാണ് നഷ്ടമായത്. ജെയിംസ് ആന്‍ഡേഴ്സണിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താവുകയായിരുന്നു. 14 റണ്‍സെടുത്ത ഓപ്പണര്‍ ബ്രാത്ത് വെയിറ്റും റണ്ണൊന്നും എടുക്കാതെ ഷായ് ഹോപ്പുമാണ് ക്രീസില്‍.

ABOUT THE AUTHOR

...view details