കേരളം

kerala

ETV Bharat / briefs

നീരൊഴുക്ക് വർധിപ്പിക്കാൻ തണ്ണീർമുക്കം ബണ്ടിലെ മണൽത്തിട്ട നീക്കം ചെയ്യുന്നു - തണ്ണീർമുക്കം ബണ്ട്

420 മീറ്റർ നീളത്തിലുണ്ടായിരുന്ന മണൽത്തിട്ടയുടെ മുകൾ നിരപ്പാണ് നീക്കം ചെയ്യുന്നത്

തണ്ണീർമുക്കം ബണ്ടിലെ മണൽത്തിട്ട നീക്കം ചെയ്യുന്നു

By

Published : Jun 12, 2019, 10:10 AM IST

ആലപ്പുഴ: കാലവർഷം എത്തിയതോടെ നീരൊഴുക്ക് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തണ്ണീർമുക്കം ബണ്ടിന്‍റെ തെക്കുഭാഗത്തുള്ള മണൽത്തിട്ടകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. 420 മീറ്റർ നീളത്തിലുണ്ടായിരുന്ന മണൽത്തിട്ടയുടെ മുകൾ നിരപ്പാണ് നീക്കം ചെയ്യുന്നത്. ഏതാണ്ട് 50 മീറ്ററോളം ഭാഗത്തെ മണൽത്തിട്ടയിലെ മണൽ നീക്കം ചെയ്തിട്ടുണ്ട്. മെയ് 30നാണ് കരാറുകാരൻ ഇതിന്‍റെ നടപടികൾ തുടങ്ങിയത്.

ലോറികളിൽ കോരുന്ന മണ്ണ് ബണ്ടിന്‍റെ കിഴക്കുഭാഗത്ത് നിക്ഷേപിക്കുന്നത്. മഴ വ്യാപകമാകുന്നതോടെ നിലവിലെ നടപടികൾ നീരൊഴുക്ക് വർധിപ്പിക്കുമെന്ന് അസിസ്റ്റന്‍റ് എൻജിനിയർ ബി അബ്ബാസ് പറഞ്ഞു. ദുരന്ത നിവാരണ നിയമപ്രകാരം തടസ്സങ്ങളെ മറികടന്നാണ് ഇപ്പോൾ നീരൊഴുക്ക് വർധിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നത്.

ABOUT THE AUTHOR

...view details