കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനത്തിന് ശേഷം നടക്കുന്ന ആഹ്ളാദ പ്രകടനത്തിനിടെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശപ്രകാരം തലശ്ശേരിയിൽ വീണ്ടും സർവ്വകക്ഷി യോഗം ചേർന്നു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ യോഗത്തില്‍ സംബന്ധിച്ചു.
ആഹ്ളാദ പ്രകടനത്തിനിടെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ ഒഴിവാക്കും: തലശ്ശേരിയിൽ സർവ്വകക്ഷി യോഗം ചേർന്നു - ഓരോ മുന്നണികൾക്കും
ഓരോ മുന്നണികൾക്കും നഗരത്തിൽ പ്രകടനത്തിനായി പ്രത്യേക സ്ഥലങ്ങൾ അനുവദിച്ച് നൽകി

സർവ്വകക്ഷി യോഗം ചേർന്നു
ആഹ്ളാദ പ്രകടനത്തിനിടെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ ഒഴിവാക്കും: തലശ്ശേരിയിൽ സർവ്വകക്ഷി യോഗം ചേർന്നു
വോട്ടെണ്ണൽ കഴിഞ്ഞ് ഫലം പ്രഖ്യാപിച്ചാൽ നിലവിലുള്ള എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി പ്രവർത്തകർ അവരവർക്ക് ലഭിച്ച വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിക്കാൻ നഗരത്തിലെത്തും. പ്രവർത്തകർ സംഘടിച്ചെത്തുമ്പോൾ സംഘർഷാവസ്ഥ ഉണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാൻ പൊലീസ് മുൻകയ്യെടുത്ത് എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും വിളിച്ചു ചേർത്തത്. ഓരോ മുന്നണികൾക്കും നഗരത്തിൽ പ്രകടനത്തിനായി പ്രത്യേക സ്ഥലങ്ങൾ അനുവദിച്ച് നൽകുന്ന കാര്യത്തിൽ നേതാക്കൾ പൊലീസുമായി ധാരണയിലെത്തി.
Last Updated : May 21, 2019, 3:09 PM IST