കേരളം

kerala

ETV Bharat / briefs

വടക്കിന്‍റെ പേരും പെരുമയുമായി തളങ്കര തൊപ്പികൾ - കാസര്‍കോട്

ആകര്‍ഷകമായ കരവേലകളാണ് തളങ്കര തൊപ്പികളുടെ പ്രത്യേകത

file

By

Published : May 11, 2019, 10:59 PM IST

കാസര്‍കോട്:തളങ്കര തൊപ്പി ഇല്ലാത്തൊരു റമദാന്‍ കാലം വടക്കന്‍ മലബാറുക്കാരുടെ ഓര്‍മയില്‍ പോലുമുണ്ടാകില്ല. തൊപ്പിയുടെ നൂലിഴകളെന്ന പോലെ റമദാന്‍ മാസവും തളങ്കര തൊപ്പിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. കാസര്‍കോട് നഗരത്തോട് ചേർന്നുള്ള തളങ്കര ഗ്രാമത്തില്‍ നിന്നും പിറവിയെടുക്കുന്ന തൊപ്പികൾക്ക് നോമ്പു കാലം തുടങ്ങിയാല്‍ പിന്നെ ആവശ്യക്കാർ ഏറെയാണ്. ആകര്‍ഷകമായ കരവേലകളാണ് തൊപ്പിയുടെ പ്രത്യേകത.

വടക്കിന്‍റെ പേരും പെരുമയുമായി തളങ്കര തൊപ്പികൾ

ഒരു കാലത്ത് മുന്നൂറില്‍ പരം കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം കൂടിയായിരുന്ന തളങ്കര തൊപ്പികളുടെ നിര്‍മാണം ഇന്ന് വളരെ കുറച്ചു കുടുംബങ്ങള്‍ മാത്രമാണ് പിന്തുടരുന്നത്. തളങ്കരയിലെ അബൂബക്കർ മുസ്ലിയാർ ഈ രംഗത്തെ പ്രധാനിയായിരുന്നു. നീണ്ട ആറു പതിറ്റാണ്ട് കാലത്തോളമാണ് മുസ്ലിയാര്‍ തൊപ്പി നിര്‍മാണരംഗത്ത് നിലയുറപ്പിച്ചിരുന്നത്. പിതാവിന്‍റെ പാത പിന്തുടര്‍ന്ന് മകന്‍ റഹീമും ഇന്ന് തൊപ്പിനിര്‍മാണവുമായി മുന്നോട്ടു പോകുന്നു. മിനുക്കു പണികളിൽ സഹായിയായി ഭാര്യാപിതാവ് അബ്ബാസും ഒപ്പമുണ്ട്. പരുത്തി നൂൽ കൊണ്ട് നിര്‍മിക്കുന്ന തൊപ്പികള്‍ക്കായി വിദേശത്തു നിന്നു വരെ ആവശ്യക്കാരെത്താറുണ്ടെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

ABOUT THE AUTHOR

...view details