കേരളം

kerala

ETV Bharat / briefs

ഭര്‍ത്താവും കുടുംബവും ഗര്‍ഭിണിയെ ചുട്ടെരിക്കാന്‍ ശ്രമം - pregnant woman set ablaze by husband

തെലങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം

fire

By

Published : May 25, 2019, 8:19 PM IST

ഹൈദരാബാദ്: തെലങ്കാനയിലെ നിസമാബാദില്‍ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് ഗര്‍ഭിണിയെ ചുട്ടെരിക്കാന്‍ ശ്രമിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ആറുമാസം ഗര്‍ഭിണിയായ സീതാലുവിനെയാണ് ഭര്‍തൃവീട്ടുകാര്‍ ചേര്‍ന്ന് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ വീട്ടുകാര്‍ തന്നെ യുവതിയെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയും ഒളിവില്‍ പോകുകയും ചെയ്തു. ഗുരുതരമായ പൊള്ളലുകളോടെ അത്യാസന്ന നിലയിലാണ് യുവതി. വിവാഹം ശേഷം ക്രൂരമായ പീഢനങ്ങളായിരുന്നു വീട്ടുകാരില്‍ നിന്നും യുവതി ഏറ്റുവാങ്ങിയിരുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details