തെലങ്കാനയിൽ 565 പുതിയ കൊവിഡ് ബാധിതർ - തെലങ്കാന
ഇതുവരെ സംസ്ഥാനത്ത് 2,70,883 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
Telangana
ഹൈദരാബാദ്: തെലങ്കാനയിൽ പുതിയതായി 565 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വിഭാഗം അറിയിച്ചു.
ഇതുവരെ സംസ്ഥാനത്ത് 2,70,883 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,60,155 പേർ രോഗമുക്തരായി. 1,462 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തു. നിലവിൽ 9,266 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 36,604 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94,99,414 ആയി.