തിരുവനന്തപുരം:തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് ചന്ദ്രശേഖര റാവു ക്ലിഫ് ഹൗസിലെത്തിയത്.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി - ചന്ദ്രശേഖര റാവു
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് ചന്ദ്രശേഖര റാവു ക്ലിഫ് ഹൗസിലെത്തിയത്.
![തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3209172-13-3209172-1557163972306.jpg)
telungana
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി
ടി ആര്‍ എസ് എം പിമാരായ സന്തോഷ് കുമാര്‍, വിനോദ് കുമാര്‍ എന്നിവരും ചന്ദ്രശേഖരറാവുവിന് ഒപ്പമുണ്ടായിരുന്നു. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്ന് വൈകുന്നേരമാണ് ചന്ദ്രശേഖര്‍ റാവു തിരുവനന്തപുരത്തെത്തിയത്. ഭാര്യ കെ ശോഭയും രണ്ട് പേരക്കുട്ടികളും അദ്ദേഹത്തോടൊപ്പമുണ്ട്. കോവളത്ത് തങ്ങുന്ന അദ്ദേഹം ബുധനാഴ്ച ഉച്ചയ്ക്കു ശേഷം കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരി സന്ദര്‍ശനം കഴിഞ്ഞ് ഹൈദരാബാദിലേക്ക് മടങ്ങും.
Last Updated : May 7, 2019, 2:11 AM IST