ന്യൂഡല്‍ഹി: ഇലക്‌ട്രോണിക്‌സ് ഉത്‌പന്നങ്ങള്‍ ഉള്‍പ്പടെ നിര്‍ണായക സാധനസാമഗ്രികളുടെ എക്‌സൈസ് തീരുവ കുറച്ചുവെന്നറിയിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രാഥമിക എക്‌സൈസ് തീരുവ കുറക്കുന്നതോടെ മൊബൈല്‍ ഫോണ്‍, കാമറ ലെന്‍സ്, ഇലക്‌ട്രിക് കിച്ചന്‍ ചിമ്മിനി, കളിപ്പാട്ടങ്ങള്‍, വാതിലുകള്‍ തുടങ്ങിയവയുടെ വില കുറയും. ബജറ്റ് പ്രഖ്യാപനത്തിന്‍റെ പാര്‍ട് ബിയിലേക്ക് കടക്കുന്നുവെന്നറിയിച്ചാണ് ധനമന്ത്രി നികുതിയിളവുകള്‍, ആദായ നികുതി തുടങ്ങിയവ ഉള്‍പ്പെടുന്ന ബജറ്റിലെ തന്നെ സുപ്രധാന പ്രഖ്യാപനങ്ങളിലേക്ക് നീങ്ങിയത്.
സ്വര്‍ണവും വെള്ളിയും തിളങ്ങി തന്നെ…. മൊബൈല്‍ ഫോണും കളിപ്പാട്ടവും ടിവിയും വില കുറയും - കേന്ദ്ര ബജറ്റില്‍ വിലക്കുറവ് ഏതിനെല്ലാം
രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചപ്പോള്‍ നികുതി നിരക്കുകളിലെ കയറ്റിറക്കങ്ങള്‍ സാധാരണക്കാരെയും ധനികരെയും ഒരുപോലെ സന്തുഷ്‌ടമാക്കുന്നതോ?. ബജറ്റില്‍ നികുതി നിരക്കുകള്‍ ഇങ്ങനെ:
ഇലക്‌ട്രോണിക്‌സിനും കളിപ്പാട്ടങ്ങള്‍ക്കും എക്‌സൈസ് തീരുവ കുറയും
ടെലിവിഷൻ പാനലുകളുടെ തീരുവ 2.5 ശതമാനം കുറയ്‌ക്കും. മൊബൈൽ ഫോൺ ഘടകങ്ങൾക്കുള്ള കസ്റ്റംസ് തീരുവയിളവ് ഒരു വർഷം കൂടി തുടരും എന്നീ പ്രഖ്യാപനങ്ങളുമുണ്ടായി. അതേസമയം സ്വർണം, വെള്ളി, ഡയമണ്ട് എന്നിവയുടെ വില കൂടും. ഇറക്കുമതി ചെയ്യുന്ന റബ്ബറിനും വില വര്‍ധിക്കും.
Last Updated : Feb 1, 2023, 3:08 PM IST