കേരളം

kerala

വന്‍കിട നികുതി വെട്ടിപ്പുകാര്‍ക്ക് കുരുക്കിടാൻ നിയമം ശക്തമാക്കി ജി എസ് ടി കൗൺസില്‍

By

Published : Jun 17, 2019, 11:38 AM IST

പുതിയ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍റെ നേതൃത്വത്തില്‍ ജൂണ്‍ 21ന് ചേരുന്ന മുപ്പത്തി അഞ്ചാമത് ജിഎസ്ടി കൗണ്‍സിൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കും

ജിഎസ്ടി കൗണ്‍സില്‍

ന്യൂ ഡൽഹി: ചരക്ക് സേവന നികുതി (ജി എസ് ടി) വരുമാനം പ്രതീക്ഷിച്ചത്ര ലഭിക്കാത്ത സാഹചര്യത്തില്‍ നികുതിവെട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നപടിയുമായി ജിഎസ്ടി കൗണ്‍സില്‍. പുതിയ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍റെ നേതൃത്വത്തില്‍ ജൂണ്‍ 21ന് ചേരുന്ന മുപ്പത്തി അഞ്ചാമത് ജിഎസ്ടി കൗണ്‍സിൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്ന നികുതി വെട്ടിപ്പുകള്‍ കണ്ടെത്തി തടയുന്നതിനുള്ള നടപടികളാണ് പ്രാരംഭഘട്ടത്തിൽ നടത്തുക. തുടർന്ന് ഇത് മറ്റുള്ളവര്‍ക്കും ബാധകമാക്കും.

ഇ-ഇന്‍വോയ്‌സ് സംവിധാനം നിര്‍ബന്ധമാക്കുന്നതാണ് ജിഎസ്ടി കൗണ്‍സിൽ നടപടികളിൽ പ്രധാനം. ചരക്കുനീക്കത്തിനായി നല്‍കുന്ന ഇലക്‌ട്രോണിക് അനുമതിയായ ഇ വേ ബില്ലുകള്‍ ടോള്‍ പ്ലാസകളിലെ വിവരങ്ങളുമായി ഒത്തുനോക്കാനുള്ള സംവിധാനമാണ് ഇത്. വലിയ കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് ഇ- ഇന്‍വോയ്‌സ് സംവിധാനം ഉപകരിക്കും.

ചരക്കുനീക്കം അധികൃതരില്‍ നിന്ന് മറച്ചുവച്ച്‌ നികുതി വെട്ടിപ്പ് നടത്തുന്നതിന് ഒരു ഇ-വേ ബില്ല് പല തവണ ഉപയോഗിക്കുന്ന രീതി ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ ടോള്‍ പ്ലാസകളില്‍ നിന്ന് ഇ-വേ ബില്ലുകളും ചരക്കുകളും തമ്മില്‍ ഒത്തുനോക്കുന്നതിനുള്ള പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഈ രീതിയിലുള്ള തട്ടിപ്പുകള്‍ക്കും തടയിടാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ABOUT THE AUTHOR

...view details