തമിഴ്നാട്ടില്‍ 3509 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു - Tamil Nadu reports 3,509 new COVID-19 cases, 45 fatalities
ഇതുവരെ സംസ്ഥാനത്ത് 70977 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണ സംഖ്യ 911 ആയി
covid
ചെന്നൈ:തമിഴ്നാട്ടില്‍ വ്യാഴാഴ്ച 3509 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 45 പേരാണ് ഇന്ന് രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 70977 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണ സംഖ്യ 911 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 1834 കേസുകള്‍ ചെന്നൈയിലാണ്. ഇതുവരെ ചെന്നൈയില്‍ മാത്രം 47650 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സജീവമായ കേസുകളുടെ എണ്ണം 30064 ആണ്. വിവിധ ആശുപത്രികളിൽ നിന്ന് 2236 പേര്‍ രോഗവിമുക്തരായി.