തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 52000 കടന്നു - 141 new #COVID19 cases today
കൊവിഡ് ബാധിതരുടെ എണ്ണം 52334 ആയി. കൊവിഡില്‍ സംസ്ഥാനത്ത് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 625 പേര്‍ക്ക്
ചെന്നൈ:തമിഴ്നാട്ടില്‍ പുതുതായി 2141 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 52334 ആയി. കൊവിഡില്‍ സംസ്ഥാനത്ത് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 625 പേര്‍ക്ക്. 49 പേരാണ് ഇന്ന് മാത്രം മരിച്ചത്. സര്‍ക്കാരിന്‍റെ കീഴിലുള്ള 45 ലാബുകളിലും 36 സ്വകാര്യ ലാബുകളിലുമായാണ് സാമ്പിളുകള്‍ പരിശോധിക്കുന്നത്. തിരുനെല്‍വേലി, വേലമ്മല്‍ എന്നീ മെഡിക്കല്‍ കോളജുകളിലെയും ആര്‍.ഐ, അനുപ്പനടി മധുര എന്നിവക്ക് കൊവിഡ്-19 സാമ്പിളുകള്‍ പരിശോധിക്കാനുള്ള അനുമതി ഇന്ന് ലഭിച്ചു. 747428 സാമ്പിളുകള്‍ ഇതുവരെയുള്ള പരിശോധനയില്‍ നെഗറ്റീവായിരുന്നു. 681 സാമ്പിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.