കാബുള്‍: നേരത്തെ സമര്‍പ്പിച്ച തടവുകാരുടെ പട്ടിക അഫ്ഗാന്‍ സര്‍ക്കാര്‍ നിരസിച്ചതിനെ തുടര്‍ന്ന് താലിബാന്‍ പുതിയ പട്ടിക സര്‍ക്കാരിന് കൈമാറി. 592 തടവുകാരുടെ പേരുകള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് കൈമാറിയത്. ഇതുവരെ 4,019 തടവുകാരെ അഫ്ഗാന്‍ സർക്കാരും താലിബാൻ 737 പേരെയും വിട്ടയച്ചിട്ടുണ്ട്.
വിട്ടുകിട്ടാനുള്ള തടവുകാരുടെ പട്ടിക അഫ്ഗാന്‍ സര്‍ക്കാരിന് കൈമാറി താലിബാന്‍ - Taliban latest news
ഇതുവരെ 4,019 തടവുകാരെ അഫ്ഗാന്‍ സർക്കാരും താലിബാൻ 737 പേരെയും വിട്ടയച്ചിട്ടുണ്ട്.
യുഎസ്-താലിബാൻ കരാറിന്‍റെ ഭാഗമായി പട്ടികപ്പെടുത്തിയ 5000 തടവുകാരിൽ 597 പേരെ അഫ്ഗാൻ സർക്കാർ നേരത്തെ വിട്ടയച്ചിരുന്നില്ല. അവർക്ക് താലിബാനുമായി ബന്ധമില്ലാത്തതിനാലും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളവരുമായതിനാലാണ് വിട്ടയക്കാതിരുന്നത്.
താലിബാനുമായി ചർച്ച നടത്താനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി 21 അംഗ സമാധാന ചർച്ചാ സംഘം നാല് ഗ്രൂപ്പുകളായി പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാൻ സർക്കാർ 5,000 തടവുകാരെ വിട്ടയച്ചില്ലെങ്കിൽ തങ്ങൾ അഫ്ഗാൻ വിളിക്കുന്ന ചർച്ചയിൽ പങ്കെടുക്കില്ലെന്ന് താലിബാൻ അറിയിച്ചു. ഫെബ്രുവരിയിൽ ദോഹയിൽ ഒപ്പുവച്ച യുഎസ്-താലിബാൻ ഇടപാടിന്‍റെ ഭാഗമായാണ് താലിബാൻ തടവുകാരെ മോചിപ്പിക്കുന്നത്.