എഴുത്തുകാരി കെ ആര്‍ മീരയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ വിടി ബല്‍റാം എംഎല്‍എയെ വിമര്‍ശിച്ച് അഡ്വ. ടി സിദ്ദിഖ് രംഗത്ത്. നിലവാരം കുറഞ്ഞ രീതിയില്‍ ഒരു എഴുത്തുകാരിയെ ആക്രമിക്കുന്നത് കോണ്‍ഗ്രസിന്‍റെ സംസ്‌കാരമല്ലെന്ന് അദ്ദേഹം പറഞ്ഞു.
കെ ആര്‍ മീരയ്‌ക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ്: വി.ടി ബല്‍റാമിനെതിരെ അഡ്വ. ടി സിദ്ദിഖ് - : വി.ടി ബല്‍റാമിനെതിരെ
പെരിയയിലെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ട കൊലപാതകത്തിന് പിന്നാലെ കെ ആര്‍ മീര എഴുതിയ കുറിപ്പും പുസ്തകങ്ങള്‍ക്കൊപ്പം എഴുത്തുകാരി നില്‍ക്കുന്ന ചിത്രവും ടി സിദ്ദിഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
അണികള്‍ക്ക് കെ.ആര്‍ മീരയെ തെറി വിളിക്കാന്‍ ആഹ്വാനം നല്‍കുന്ന തരത്തിലായിരുന്നു വി ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ പൊതു, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. കെ ആർ മീരയെ തെറി വിളിക്കാൻ അണികൾക്ക് ആഹ്വാനം നൽകുന്ന സൂചനയോടെയാണ് വി ടി ബൽറാം കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ എഴുതിയത്. ഇതിനെതിരെ പൊതു, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.
പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നതിനെതിരെയും സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയും കെ ആർ മീര ഫേസ്ബുക്കിൽ എഴുതിയിരുന്നുവെന്ന് ടി സിദ്ദിഖ് തന്‍റെ കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു. പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ കെ ആർ മീര എഴുതിയ കുറിപ്പും പുസ്തകങ്ങൾക്കൊപ്പം എഴുത്തുകാരി നിൽക്കുന്ന ചിത്രവും ടി സിദ്ദിഖ് തന്‍റെ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.