ക്യാമ്പസുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച എംഇഎസിന്‍റെ സർക്കുലറിനെതിരെ ഇകെ സമസ്തയുടെ യുവജന വിഭാഗം രംഗത്ത്. സര്‍ക്കുലര്‍ മനുഷ്യാവകാശ ലംഘനമാണെന്ന് എസ് വൈ എസ് ആരോപിച്ചു.
എംഇഎസിനെതിരെ സമസ്തയുടെ യുവജനവിഭാഗം രംഗത്ത് - സമസ്ത
എംഇഎസിന്‍റെ കീഴിലുള്ള കോളജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചതിനെതിരെയാണ് സമസ്തയുടെ യുവജനവിഭാഗം രംഗത്തെത്തിയത്.
എംഇഎസിനെതിരെ സമസ്ത
സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് എസ് വൈ എസിന്‍റെ തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. സര്‍ക്കുലര്‍ പരോക്ഷമായി തീവ്രവാദത്തെ വളർത്തുമോ എന്നതല്ല എസ് വൈ എസിന്‍റെ മുന്നിലുള്ളതെന്നും നാസര്‍ ഫൈസി പറഞ്ഞു. എംഇഎസിന്‍റെ സർക്കുലർ പരോക്ഷമായി തീവ്ര ഇസ്ലാമിക സംഘടനകൾക്ക് വളമാകുമെന്ന് മറ്റ് മുസ്ലിം സംഘടന നേതാക്കള്‍ വിലയിരുത്തിയിരുന്നു. എന്നാൽ സർക്കുലറിനെതിരെയുള്ള പ്രതിഷേധം കടുപ്പിക്കാനാണ് എസ് വൈ എസ് തീരുമാനം.
Last Updated : May 4, 2019, 6:25 PM IST