കൊച്ചി:സിറോ മലബാർ സഭ വ്യാജ രേഖ കേസിലെ പ്രതി ആദിത്യൻ കാക്കനാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി സമർപ്പിച്ചു. ആദിത്യൻ പൊലീസ് കസ്റ്റഡിയിൽ നേരിട്ടത് ക്രൂര പീഡനം. വൈദികരുടെ പേര് പറയാൻ തന്നെ പൊലീസ് മർദ്ദിച്ചുവെന്ന് ആദിത്യൻ മൊഴി നൽകി. വൈദികർക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന് പൊലീസ് വാഗ്ദാനം ചെയ്തതായും മൊഴി.
സിറോ മലബാർ സഭ വ്യാജ രേഖ കേസ്; മജിസ്ട്രേറ്റിന് മൊഴി സമർപ്പിച്ചു - സീറോ മലബാർ സഭ
വൈദികർക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന് പൊലീസ് വാഗ്ദാനം ചെയ്തതായും മൊഴി
ആലുവ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം പൊലീസുകാർ ഒഴിഞ്ഞ മുറിയിലടച്ച് തന്നെ അതിക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് പറയുന്നതെന്തും സമ്മതിക്കാമെന്ന മാനസികാവസ്ഥയിൽ എത്തുകയായിരുന്നെന്നും ആദിത്യൻ മൊഴിയിൽ രേഖപ്പെടുത്തി.
കർദിനാളിനെതിരായ രേഖകൾ തനിക്ക് ലഭിച്ചതാണന്നും, പൊലീസ് ക്രൂരമായി പീഡിപ്പിച്ചാണ് രേഖകൾ താൻ നിർമ്മിച്ചതാണന്ന മൊഴി നൽകിച്ചതെന്നും കാക്കനാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ആദിത്യൻ വ്യക്തമാക്കി. 31 പേജുള്ള മൊഴിയിലുടനീളം ആലുവ ഡിവൈഎസ്പി നടത്തിയത് ക്രൂര പീഡനമാണ് ആദിത്യൻ വ്യക്തമാക്കി.