കേരളം

kerala

ETV Bharat / briefs

വ്യാജരേഖ കേസ്; വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി - മുൻകൂർ ജാമ്യാപേക്ഷ

എറണാകുളം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി

court

By

Published : Jun 7, 2019, 12:12 PM IST

കൊച്ചി:കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നീട്ടിവെച്ചു. ഒന്നാം പ്രതി ഫാദർ പോൾ തേലക്കാട്, നാലാം പ്രതി ടോണി കല്ലൂക്കാരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. അന്വേഷണപുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് സമയം ആവശ്യപ്പെട്ടത് പ്രകാരമാണ് നടപടി. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ മുമ്പ് പരിഗണിച്ച കോടതി, അറസ്റ്റ് തടയുകയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

ABOUT THE AUTHOR

...view details