തിരുവനന്തപുരം: ഹിന്ദു സന്യാസിമാരെ അപമാനിക്കുന്ന സർക്കാർ നിലപാടിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ നാമജപ ധർണ. സന്യാസിമാരുടെ നേതൃത്വത്തിൽ സംബോത് ഫൗണ്ടേഷൻ സംസ്ഥാന ആചാര്യൻ സ്വാമി അധ്യാത്മാനന്ദ സരസ്വതി ധർണ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയക്കാരുടെ ധാർഷ്ട്യം ഇനിയും അനുവദിച്ച കൊടുക്കില്ല, സ്വാമി ചിതാനന്ദപുരിക്കെതിരായ സംസ്ഥാന സർക്കാരിന്‍റെ അക്രമം ചെറുക്കുമെന്നും സ്വാമി അധ്യാത്മാനന്ദ പറഞ്ഞു.
സെക്രട്ടേറിയറ്റ് മുന്നിൽ നാമജപ ധർണയുമായി ഹിന്ദു സന്യാസി കൂട്ടായ്മ
കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ആർഎസ്എസ് വേഷമിട്ട സന്യാസിയെന്ന് കോടിയേരി ബാലകൃഷ്ണൻ; പ്രതിഷേധവുമായി സന്യാസിമാര്‍
സെക്രട്ടറിയേറ്റ് മുന്നിൽ നാമജപ ധർണയുമായി ഹിന്ദു സന്യാസി കൂട്ടായ്മ
കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയെ കഴിഞ്ഞദിവസം ആർഎസ്എസ് വേഷമിട്ട സന്യാസിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സന്യാസിമാരുടെ കൂട്ടായ്മയായ മാർഗ്ഗദർശക മണ്ഡലത്തിന്‍റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നാമജപ ധർണ സംഘടിപ്പിച്ചത്. വരുംദിവസങ്ങളിലും സർക്കാരിനെതിരെ കൂടുതൽ പ്രതിഷേധം ശക്തമാക്കാനാണ് സന്യാസിമാരുടെ തീരുമാനം.
Last Updated : Apr 20, 2019, 6:10 PM IST