കേരളം

kerala

ETV Bharat / briefs

ആനുകൂല്യം നിർത്തുന്നത് യു.എസിലേക്ക് ബിസിനസ് കൊണ്ടുവരുമെന്ന് ട്രംപ് - incentives

ഹോങ്കോങ്ങിന്‍റെ സ്വാതന്ത്ര്യം ചൈന കൈക്കലാക്കിയതോടെ യു.എസ് ഇനി മുതൽ ആനുകൂല്യങ്ങൾ നൽകില്ല എന്നും അറിയിച്ചു.

ഹോങ്കോങ്ങിലേക്കുള്ള ആനുകൂല്യങ്ങൾ  നിർത്തിവക്കുന്നത് യു.എസിലേക്ക് ബിസിനസ് കൊണ്ടുവരുമെന്ന് ട്രംപ്
ഹോങ്കോങ്ങിലേക്കുള്ള ആനുകൂല്യങ്ങൾ നിർത്തിവക്കുന്നത് യു.എസിലേക്ക് ബിസിനസ് കൊണ്ടുവരുമെന്ന് ട്രംപ്

By

Published : Aug 20, 2020, 6:43 AM IST

വാഷിംഗ്ടൺ: ഹോങ്കോങ്ങിലേക്കുള്ള ആനുകൂല്യം താൽക്കാലികമായി നിർത്തിവക്കുന്നത് അമേരിക്കയിലേക്ക് ബിസിനസ് കൊണ്ടുവരുമെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഹോങ്കോങ്ങിന്‍റെ സ്വാതന്ത്ര്യം ചൈന കൈക്കലാക്കിയതോടെ യു.എസ് ഇനി മുതൽ ആനുകൂല്യങ്ങൾ നൽകില്ല എന്നും അറിയിച്ചു.

ഹോങ്കോങ്ങിൽ ദേശീയ സുരക്ഷാ നിയമം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള മൂന്ന് ഉഭയകക്ഷി കരാറുകൾ യുഎസ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. ദേശീയ സുരക്ഷാ നിയമം ഏർപ്പെടുത്തിയതോടെ ഹോങ്കോങ്ങിലെ ജനങ്ങളുടെ സ്വാതന്ത്ര്യം തകർന്നുവെന്നും ട്രംപ് പറഞ്ഞു.

ABOUT THE AUTHOR

...view details