കോഴിക്കോട്: മുക്കം നീലേശ്വരം ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകർ പരീക്ഷ എഴുതിയ സംഭവത്തിൽ രണ്ടു വിദ്യാർഥികൾക്ക് സേ പരീക്ഷ എഴുതാനുള്ള അവസരം നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമായി. പൂർണമായും അധ്യാപകർ എഴുതിയ പരീക്ഷയാണ് സേ പരീക്ഷയായി എഴുതാൻ രണ്ടു വിദ്യാർഥികൾക്ക് അവസരം നൽകിയിട്ടുള്ളത്.
അധ്യാപകർ പരീക്ഷയെഴുതിയ സംഭവത്തിൽ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ
രണ്ടു വിദ്യാർഥികൾക്ക് സേ പരീക്ഷ എഴുതാനും ഒരു വിദ്യാർഥിയുടെ പരീക്ഷാഫലം പ്രഖ്യാപിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനമായി
ഒരു വിദ്യാർത്ഥിയുടെ പരീക്ഷാഫലം പ്രഖ്യാപിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനമായി. ഉത്തരക്കടലാസ് തിരുത്തിയ വിദ്യാർഥിയുടെ പരീക്ഷാഫലമാണ് പ്രഖ്യാപിക്കുന്നത്. തിരുത്തൽ വരുത്തിയ ഉത്തരത്തിന് മാർക്ക് പൂർണമായി ഒഴിവാക്കിയാലും വിദ്യാർഥിക്ക് ജയിക്കാനാകും എന്നതിനാലാണ് ഫലം പ്രഖ്യാപിക്കുന്നത്. മറ്റു രണ്ടു വിദ്യാർഥികൾക്കും ജൂൺ 10ന് നടക്കുന്ന സേ പരീക്ഷ എഴുതാനുള്ള അവസരം നൽകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ സേ പരീക്ഷ എഴുതാനുള്ള മാനസികാവസ്ഥയിലല്ല തങ്ങളെന്നാണ് വിദ്യാർഥികൾ പറയുന്നത്. സേ പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തിയതി നാളെയാണ്.