ശ്രീലങ്കന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മോദി
ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ ലോകനേതാവാണ് നരേന്ദ്ര മോദി
കൊളംബോ: ശ്രീലങ്കന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരാക്രമണം നടന്ന സെന്‍റ് ആന്‍റണീസ് പള്ളി സന്ദര്‍ശിച്ചു. ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഒപ്പം നിലകൊള്ളുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ ലോകനേതാവാണ് നരേന്ദ്ര മോദി. ഈസ്റ്റര്‍ നാളിലുണ്ടായ ഭീകരാക്രമണത്തില്‍ 250ഓളം പേരായിരുന്നു കൊല്ലപ്പെട്ടത്. മോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ശ്രീലങ്കയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് മുമ്പ് 2015, 2017 വര്‍ഷങ്ങളിൽ മോദി ശ്രീലങ്ക സന്ദര്‍ശിച്ചിട്ടുണ്ട്.