ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടന പരമ്പരയ്ക്കു ശേഷം ആദ്യമായി ശ്രീലങ്കന്‍ പളളികളില്‍ ഞായറാഴ്ച കുര്‍ബാന നടന്നു. കമാന്‍ഡോകളടക്കം സൈനികരുടെയും കനത്ത സുരക്ഷയിലാണ് ചടങ്ങുകള്‍ നടത്തിയത്. മൂന്നാഴ്ചകള്‍ക്കുശേഷമാണ് പളളികളില്‍ കുര്‍ബാന നടത്തിയത്. രാജ്യം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്‍റെ ഭാഗമായാണ് പളളികളില്‍ കുര്‍ബാന നടത്താന്‍ സഭ തീരുമാനിച്ചത്. പള്ളികളിലെത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചതിന് ശേഷമാണ് അകത്ത് പ്രവേശിപ്പിച്ചത്. പള്ളിവളപ്പില്‍ കാര്‍ പാര്‍ക്കിങും അനുവദിച്ചിരുന്നില്ല.
ശ്രീലങ്ക; കനത്ത സുരക്ഷയിൽ പളളികളില്‍ കുര്‍ബാന പുനരാരംഭിച്ചു - കുര്‍ബാന
രാജ്യം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്‍റെ ഭാഗമായാണ് മൂന്നാഴ്ചകള്‍ക്കുശേഷം പളളികളില്‍ കുര്‍ബാന നടത്തിയത്. കനത്ത സുരക്ഷയിലാണ് ചടങ്ങുകള്‍ നടത്തിയത്.
പളളികളില്‍ കുര്‍ബാന പുനരാരംഭിച്ചു
വീണ്ടും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ ഈസ്റ്റര്‍ ദിനത്തിനുശേഷം പളളികള്‍ അടച്ചിടുകയായിരുന്നു. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ കര്‍ദിനാള്‍ തന്റെ സ്വകാര്യ ചാപ്പലില്‍ അര്‍പ്പിച്ച ദിവ്യബലി ടെലിവിഷനില്‍ സംപ്രേഷണം ചെയ്തിരുന്നു.