തിരുവനന്തപുരം: അക്ഷരമുറ്റത്തേക്ക് ആദ്യമെത്തുന്നവർക്കായി ശീതീകരിച്ച ക്ലാസ് മുറി ഒരുക്കി കാത്തിരിക്കുകയാണ് തിരുവനന്തപുരത്തെ ശ്രീകാര്യം സർക്കാർ സ്കൂൾ. സ്മാർട്ട് ക്ലാസ് റൂമുകൾ മാത്രമല്ല ഉന്നതനിലവാരമുള്ള കുട്ടികളുടെ പാർക്കും ഇവിടെ ഒരുങ്ങിക്കഴിഞ്ഞു.
അത്യാധുനിക സൗകര്യങ്ങളൊരുക്കി തലസ്ഥാനത്തെ ശ്രീകാര്യം സർക്കാർ സ്കൂൾ - high facility
സ്മാർട്ട് ക്ലാസ് റൂമുകൾ, ഉന്നതനിലവാരമുള്ള പാർക്ക് തുടങ്ങിയവ ശ്രീകാര്യം സ്കൂളില്‍ ഒരുങ്ങിക്കഴിഞ്ഞു.

ഒന്നു മുതൽ പത്താം തരം വരെയുള്ള കുട്ടിൾ പഠിക്കുന്ന ഈ സ്കൂള്‍ നഗരഹൃദയത്തിലെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകള്‍ക്ക് വെല്ലുവിളിയാണ്. ശീതീകരിച്ച മുറികളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. കുട്ടികൾക്കായി ലോകോത്തര നിലവാരമുള്ള ഉള്ള പാർക്കും സ്കൂളിലുണ്ട്. സ്കൂൾ പിടിഎയുടെ സഹകരണത്തോടെ തിരുവനന്തപുരം ഗവൺമെന്‍റ് എംപ്ലോയിസ് സഹകരണ സംഘത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് എസി റൂമുകളും ചിൽഡ്രൻസ് പാർക്കും സ്ഥാപിച്ചു നൽകിയത്.
ഒന്നു മുതൽ പത്തു വരെ ക്ലാസിലെ കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും സജ്ജമാക്കിയതായി സ്കൂൾ ഹെഡ്മിസ്ട്രസ് പറയുന്നു. അത്യാധുനിക ഡൈനിങ് ഹാളും കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ശ്രീകാര്യം മരിയൻ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് സ്കൂൾ ചുമരുകള്‍ മനോഹരമാക്കിയത്.