ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ ഇതുവരെ 200 ചാർട്ടർ വിമാനങ്ങൾ സർവീസ് നടത്തിയിട്ടുണ്ടെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. 30,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ചാർട്ടർ വിമാനങ്ങൾക്ക് സാധിച്ചതായി സ്‌പൈസ് ജെറ്റ് അറിയിച്ചു. യുഎഇയിൽ നിന്ന് 111 ചാർട്ടർ വിമാനങ്ങൾ സർവീസ് നടത്തിയെന്നും 20,000 ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവന്നതായും സ്‌പൈസ് ജെറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു. സൗദി അറേബ്യ, ഒമാൻ, ഖത്തർ, ലെബനൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് 50 ഓളം ചാർട്ടർ വിമാനങ്ങൾ സർവീസ് നടത്തിയിട്ടുണ്ട്. ഇതുവരെ 30,000 ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ എയർലൈൻ സഹായിച്ചിട്ടുണ്ട്.
പ്രതിസന്ധി ഘട്ടത്തിൽ 200 ചാർട്ടർ വിമാനങ്ങൾ സർവീസ് നടത്തിയതായി സ്‌പൈസ് ജെറ്റ്
യുഎഇയിൽ നിന്ന് 111 ചാർട്ടർ വിമാനങ്ങൾ സർവീസ് നടത്തിയെന്നും 20,000 ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവന്നതായും സ്‌പൈസ് ജെറ്റ് അറിയിച്ചു. ജൂലൈ പകുതിയോടെ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര യാത്രാ സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
ലോക്ക് ഡൗണിൽ ഷെഡ്യൂൾ ചെയ്ത ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 ന് ഇന്ത്യയിൽ ആഭ്യന്തര യാത്രാ വിമാനങ്ങൾ പുനരാരംഭിച്ചത്. ജൂലൈ പകുതിയോടെ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര യാത്രാ സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. രാജ്യത്ത് ഷെഡ്യൂൾ ചെയ്ത അന്തർദേശീയ പാസഞ്ചർ വിമാന സർവീസുകൾ ജൂലൈ 15 വരെ നീട്ടിയെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. എന്നാൽ തിരഞ്ഞെടുത്ത റൂട്ടുകളിൽ ചില അന്താരാഷ്ട്ര ഷെഡ്യൂൾ സർവീസുകൾ അനുവദിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.