കേരളം

kerala

ETV Bharat / briefs

ETV BHARAT EXCLUSIVE: മോദി എവിടെ പോയാലും വെറുപ്പ് പടര്‍ത്തുമെന്ന് രാഹുല്‍ ഗാന്ധി ഇടിവി ഭാരതിനോട് - ബിജെപി

രാജ്യത്തെ പ്രധാന പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാക്കാനാകാതെ മാങ്ങ കഴിക്കുന്നതിനെ കുറിച്ചാണ് മോദി സംസാരിക്കുന്നതെന്ന് രാഹുല്‍ പരിഹസിച്ചു.

രാഹുല്‍ ഗാന്ധി

By

Published : May 17, 2019, 5:12 PM IST

Updated : May 17, 2019, 6:34 PM IST

സോളന്‍(ഉത്തരാഖണ്ഡ്): വിദ്വേഷ പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. തന്നേയും കുടുംബത്തേയും ആക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് പരാജയം ഭയന്നിട്ടാണെന്ന് രാഹുല്‍ ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് സംസാരിക്കുന്നത് റാഫേല്‍, അംബാനി, തൊഴിലില്ലായ്മ, കര്‍ഷകര്‍ തുടങ്ങിയ വിഷയങ്ങളാണ്. എന്നാല്‍ രാജ്യത്തെ പ്രധാന പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാക്കാനാകാതെ മാങ്ങ കഴിക്കുന്നതിനെ കുറിച്ചാണ് മോദി സംസാരിക്കുന്നത്.

നരേന്ദ്ര മോദിക്ക് രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം

പശ്ചിമ ബംഗാളിലുണ്ടായ തെരഞ്ഞെടുപ്പ് സംഘര്‍ഷങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് മോദി എവിടെ പോയാലും അവിടെ വെറുപ്പ് പടര്‍ത്തുമെന്ന് രാഹുല്‍ പരിഹസിച്ചു. പുല്‍വാമ ഭീകരാക്രമണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വോട്ട് ലക്ഷ്യമിട്ട് ബിജെപി ഉപയോഗിച്ചു. എന്നാല്‍ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് സൈനിക വിഷയങ്ങള്‍ ഉപയോഗിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു എന്നും രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടിവിയോട് പറഞ്ഞു.

Last Updated : May 17, 2019, 6:34 PM IST

ABOUT THE AUTHOR

...view details