കേപ് കനാവറൽ: നാസ യാത്രികരുമായി ബഹിരാകാശനിലയത്തിൽനിന്ന് സ്‌പേസ് എക്സ് ക്രൂ ഡ്രാഗൺ പേടകം സുരക്ഷിതമായി ഭൂമിയിലെത്തി. യാത്രികരായ ബോബ് ബെഹൻകെൻ, ഡഫ് ഹുർലി എന്നിവരുമായി ഫ്ലോറിഡയ്ക്കു സമീപം അറ്റ്‌ലാന്‍റിക് സമുദ്രത്തിലാണ് പേടകം ഇറങ്ങിയത്. അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ ഏഴ് വ്യത്യസ്ത പ്രദേശങ്ങളാണ് ലാന്‍റിങ്ങിനായി തിരഞ്ഞെടുത്തിരുന്നത്.
സ്പേസ് എക്സ് ക്രൂ ഡ്രാഗൺ പേടകം ഭൂമി തൊട്ടു - സ്പേസ് എക്സ് ക്രൂ ഡ്രാഗൺ പേടകം
സ്‌പേസ് എക്‌സിന്‍റെ ഫാൽക്കൺ റോക്കറ്റിൽ മേയ് 30നാണ് ക്രൂ ഡ്രാഗണില്‍ നാസയുടെ ബോബ് ബെന്‍കനും ഡഗ് ഹാര്‍ലിയും ബഹിരാകാശത്തേക്ക് തിരിച്ചത്

സ്പേസ് എക്സ്
1975ല്‍ അമേരിക്കയുടെ അപ്പോളോ സോയ്‌സ് മിഷന് ശേഷം, അതായത് 45 വര്‍ഷത്തിന് ശേഷമാണ് ദൗത്യം പൂര്‍ത്തിയാക്കിയ ബഹിരാകാശ സഞ്ചാരവാഹനം കടലില്‍ പതിച്ചിരിക്കുന്നത്. സ്വകാര്യമേഖലയിൽ റോക്കറ്റും മനുഷ്യപേടകവും ഉപയോഗിച്ച് പൂർത്തിയാക്കിയ ആദ്യ ബഹിരാകാശദൗത്യമാണിത്. സ്‌പേസ് എക്‌സ് ഫാൽക്കൺ റോക്കറ്റിൽ മേയ് 30നാണ് ക്രൂ ഡ്രാഗണില്‍ നാസയുടെ ബോബ് ബെന്‍കനും ഡഗ് ഹാര്‍ലിയും ബഹിരാകാശത്തേക്ക് തിരിച്ചത്. രണ്ട് മാസത്തിലേറെ നീണ്ട ദൗത്യത്തിന് ശേഷമാണ് ഇവര്‍ ഭൂമിയിലേക്ക് തിരിച്ചെത്തിയത്.
Last Updated : Aug 3, 2020, 1:06 PM IST