സതാംപ്റ്റണ്‍:സതാംപ്റ്റണ്‍ ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. പേസര്‍ സ്റ്റുവര്‍ട്ട് ബോര്‍ഡില്ലാതെയാണ് ഇംഗ്ലീഷ് ടീം ആദ്യ ടെസ്റ്റിന് ഇറങ്ങുന്നത്. ബെന്‍ സ്റ്റോക്സ് നയിക്കുന്ന ഈംഗ്ലീഷ് ടീമിന്‍റെ പേസ് ആക്രമണത്തെ ജെയിംസ് ആന്‍ഡേഴ്സണ്‍ നിയന്ത്രിക്കും. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് സ്ഥിരം നായകന്‍ ജോ റൂട്ട് അവധിയില്‍ പ്രവേശിച്ചതിനാല്‍ ബെന്‍ സ്റ്റോക്സിന് അപ്രതീക്ഷിതമായി അവസരം ലഭിക്കുകയായിരുന്നു. വിന്‍ഡീസ് ടീമിനെ ജേസണ്‍ ഹോള്‍ഡര്‍ നയിക്കും.
സതാംപ്റ്റണ്‍ ടെസ്റ്റ്; ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു - സതാംപ്റ്റണ്‍ ടെസ്റ്റ് വാര്‍ത്ത
പേസര്‍ സ്റ്റുവര്‍ട്ട് ബോര്‍ഡില്ലാതെയാണ് ഇംഗ്ലീഷ് ടീം വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന് ഇറങ്ങുന്നത്
സ്റ്റോക്സ്, ഹോള്‍ഡര്‍
നേരത്തെ മഴ കാരണം ടോസിടാന്‍ വൈകുകയായിരുന്നു. കൊവിഡ് 19നെ തുടര്‍ന്ന് ഐസിസി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരം എന്ന നിലയില്‍ ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് സതാംപ്റ്റണിലേക്ക് ഉറ്റുനോക്കുന്നത്. ഉമിനീര്‍ വിലക്ക് ഉള്‍പ്പെടെ ഏത് രീതിയില്‍ പ്രാബല്യത്തില്‍ വരുമെന്ന കൗതുകമാണ് ആരാധകരില്‍ ആകാംക്ഷയുളവാക്കുന്നത്.