ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് സതാംപ്റ്റണ്‍. ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സതാംപ്റ്റണ്‍ പരാജയപ്പെടുത്തിയത്. ആദ്യപകുതിയിലെ 16-ാം മിനിട്ടില്‍ മുന്നേറ്റ താരം ചെ ആദംസ് സതാംപ്റ്റണായി ഗോള്‍ നേടി. ആദംസിന്‍റെ സീസണിലെ ആദ്യ ഗോളാണിത്. 40 മീറ്റര്‍ അകലെ നിന്നും ആദംസിന്‍റെ ലോങ്ങ് റേഞ്ചർ ഗോള്‍ കീപ്പര്‍ എന്‍ഡേഴ്‌സണെ മറികടന്ന് സിറ്റിയുടെ വല ചലിപ്പിച്ചു.
പ്രീമിയർ ലീഗില്‍ അട്ടിമറി: മാഞ്ചസ്റ്റര്‍ സിറ്റിയെ ഞെട്ടിച്ച് സതാംപ്റ്റണ്‍ - സതാംപ്റ്റണ്‍ വാര്‍ത്ത
ഏകപക്ഷീയമായ ഒരു ഗോളിന്‍റെ ജയമാണ് മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സതാംപ്റ്റണ്‍ സ്വന്തമാക്കിയത്.
ചെ ആദംസ്
സീസണിലെ ഒമ്പതാമത്തെ തോല്‍വിയാണ് സതാംപ്റ്റണിനെതിരെ സിറ്റി വഴങ്ങിയത്. നേരത്തെ ലിവര്‍പൂളിന് എതിരെ ഹോം ഗ്രൗണ്ടില്‍ നാല് ഗോളുകളുടെ വമ്പന്‍ ജയം ഏറ്റുവാങ്ങിയ ശേഷമാണ് സിറ്റിക്ക് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായിരിക്കുന്നത്. ജയത്തോടെ സതാംപ്റ്റണ്‍ തരംതാഴ്ത്തല്‍ ഭീഷണി ഒഴിവാക്കി പ്രീമിയര്‍ ലീഗിലെ അടുത്ത സീസണില്‍ ഇടം ഉറപ്പിച്ചു. നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 13 പോയിന്‍റുമായി 13-ാം സ്ഥാനത്താണ് സതാംപ്റ്റണ്‍. 66 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതും.