കേരളം

kerala

ETV Bharat / briefs

ദക്ഷിണാഫ്രിക്കയിൽ ഒരു ദിവസം റിപ്പോർട്ട്‌ ചെയ്യുന്നത് 10000 ൽ അധികം കൊവിഡ് കേസുകൾ - South africa covid death

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ 450000 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്.

Africa
Africa

By

Published : Jul 5, 2020, 3:52 PM IST

ജൊഹന്നാസ്ബർഗ്‌: ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ഒരു ദിവസം പതിനായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. ഇതോടെ രാജ്യത്ത് മൊത്തം സ്ഥിരീകരിച്ച കൊവിഡ് കേസുകൾ 187977 ആയി. ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളതും ദക്ഷിണാഫ്രിക്കയിലാണ്. ഇതുവരെ 3000 പേരാണ് ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന് കീഴടങ്ങിയത്. ജോഹന്നാസ്ബർഗിലെ ഗൗട്ടെംഗ് പ്രവിശ്യയിലും തലസ്ഥാനമായ പ്രിട്ടോറിയയിലും കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ആശുപത്രികളിലെ കിടക്കകൾ കൊവിഡ് രോഗികൾ മൂലം നിറഞ്ഞു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ 450000 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details